HOME
DETAILS

ആതവനാട് ഷെരീഫ് വധം: പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

  
backup
March 02 2017 | 01:03 AM

%e0%b4%86%e0%b4%a4%e0%b4%b5%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b7%e0%b5%86%e0%b4%b0%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

മഞ്ചേരി: ആതവനാട് പാറമേലേപ്പാട്ട് ഷെരീഫ് (26)നെ കൈക്കോട്ടു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും.


ആതവനാട്  മേലേപ്പാട്ട് പൊന്നാണ്ടി കുളമ്പ് കോരന്തൊടി റഷീദ് (25)നെയാണ് രണ്ടാം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ ശംസുദ്ദീ(32)നെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

കൊലപാതകത്തിന് ജീവപര്യന്തം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി അധികതടവ് അനുഭവിക്കണം. ആഭരണങ്ങള്‍ കവര്‍ന്ന കുറ്റത്തിന് പത്തു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി അതിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.


2008 ഓഗസ്റ്റ് അഞ്ചിനാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ഷെരീഫിന്റെ ഭാര്യയുടെ ആഭരണങ്ങള്‍ ഒന്നാം പ്രതി റഷീദ് കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമായത്. ഷെരീഫിനെ കൈക്കോട്ട് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്വാറിയില്‍ ഉപേക്ഷിക്കുകയായിരിന്നു. മൃതദേഹം 38 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെടുത്തത്. കൊല്ലപ്പെട്ട ഷെരീഫിന്റെ സഹോദരന്‍ അബുബക്കര്‍, ഷെരീഫിന്റെ ഭാര്യ റസീന, ജ്വല്ലറി ഉടമ ദത്താസേഠ് എന്നിവരടക്കം കേസില്‍ 73 സാക്ഷികളുണ്ട്. ഇതില്‍ 24പേരെ വിസ്തരിച്ചു. 38രേഖകളും 11 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ: കെ രാജേന്ദ്രന്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago