HOME
DETAILS

ലോഗോ പ്രകാശനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നടത്തി

  
backup
February 15, 2020 | 4:44 AM

%e0%b4%b2%e0%b5%8b%e0%b4%97%e0%b5%8b-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d
 
 
 
 
 
 
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10,000 കവിഞ്ഞതുമായി ബന്ധപ്പെട്ട്  കോഴിക്കോട്ട് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിന്റെയും 'ദ ഹെറിറ്റേജ്' ദൃശ്യാവിഷ്‌കാരത്തിന്റയും ഭാഗമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 
ഫെബ്രുവരി 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലാണ്  വിദ്യാഭ്യാസ സെമിനാര്‍ നടക്കുന്നത്.  27 മുതല്‍ മാര്‍ച്ച് 2 വരെ കോഴിക്കോട് കടപ്പുറം മറൈന്‍ ഗ്രൗണ്ടിലാണ് 'ദ ഹെറിറ്റേജ്' ദൃശ്യാവിഷ്‌കാരം അരങ്ങേറുന്നത്. ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എ മാരായ പി ഉബൈദുല്ല, അഡ്വ. എം ഉമ്മര്‍, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹീം, സി മമ്മുട്ടി, സൈനുല്‍ആബിദീന്‍ തങ്ങള്‍, അഡ്വ. എന്‍ ശംസുദ്ധീന്‍, പി.കെ ബശീര്‍, എസ്.കെ.എം.എം.എ വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അഡ്വ. യു.എ ലത്തീഫ്, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, മലയമ്മ അബൂബക്കര്‍ ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ശിയാസ് അഹ്മദ് ഹുദവി, അബ്ദുസ്സമദ് കരുവാരക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. 
സംഘാടക സമിതി ട്രഷറര്‍ എം.സി മായിന്‍ ഹാജി സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വിദ്യാഭ്യാസ ചരിത്രം പ്രതിപാദിക്കുന്നതും ധാര്‍മിക മൂല്യങ്ങളും ദേശസ്‌നേഹവും പഠിപ്പിക്കുന്ന പാഠപുസ്തകത്തിലെ ഉള്ളടക്കവും പൈതൃകവും പശ്ചാത്തലമാക്കിയുള്ള ലോഗോ രൂപകല്‍പന ചെയ്തത് ശിയാസ് അഹ്മദ് ഹുദവിയാണ്.
 
 
 
 
 
 
രജിസ്‌ട്രേഷന്‍ 
ഓണ്‍ലൈന്‍ മുഖേന
 
 
 
ചേളാരി:  ഫെബ്രവുരി 27ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കുന്നതിന്  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന - ജില്ലാ കമ്മിറ്റി അംഗങ്ങള്‍, റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ചെയര്‍മാന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന - ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവര്‍ http: samastha.infoseminar  മുഖേന 25 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

National
  •  7 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  7 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  7 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  7 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  7 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  7 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  7 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  7 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  7 days ago