HOME
DETAILS

പൂട്ടിയ യതീംഖാനയുടെ പേരില്‍ പണപ്പിരിവ്: പിടിയിലായ പിരിവുകാരനെ പൊലിസ് വിട്ടയച്ചു

  
backup
March 02 2017 | 19:03 PM

%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96%e0%b4%be%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf



പുലാമന്തോള്‍: പൂട്ടിയ അനാഥാലയത്തിന്റെ പേരില്‍ വ്യാജ പിരിവു നടത്തിയ സംഭവത്തില്‍ പിടിയിലായ ഷാഹുല്‍ ഹമീദിനെ പൊലിസ് വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് വ്യാജ പിരിവു നടത്തിയ പാലക്കാട് തിരുമിറ്റക്കോട് ചാലിയട്ടിരി സ്വദേശി ഷാഹുല്‍ ഹമീദിനെ നാട്ടുകാര്‍ പിടികൂടി പെരിന്തല്‍മണ്ണ പൊലിസില്‍ ഏല്‍പ്പിച്ചത്. സംഭവത്തില്‍ തിരുന്നാവായ വൈരംങ്കോട് അമരിയില്‍ അബുബക്കര്‍ പെരിന്തല്‍മണ്ണ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
അബുബക്കറിന്റെ വീട്ടില്‍ അനാഥാലയത്തിന്റെ പേരില്‍ പുലാമന്തോള്‍ തിരുനാരായണപുരം സ്വദേശി കൊല്ലംകോടന്‍ അബൂബക്കറും ഷാഹുല്‍ ഹമീദും ചേര്‍ന്ന് പിരിവ് നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍, പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ക്കെതിരേ പരാതികളൊന്നും നിലവിലില്ലാത്തതിനാല്‍ നടപടിയെടുക്കാനാകില്ലെന്ന കാരണം പറഞ്ഞാണ് ഹമീദിനെ വിട്ടയച്ചത്. തിരൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നും അവിടെ പരാതി നല്‍കാമെന്നും പൊലിസ് പറഞ്ഞു.
ഷാഹുല്‍ ഹമീദും കൊല്ലംകോടന്‍ അബൂബക്കറും ചേര്‍ന്ന് ആറുമാസം മുന്‍പാണ് സാമൂഹ്യപ്രവര്‍ത്തകനായ അമരിയില്‍ അബുബക്കറിന്റെ വീട്ടിലെത്തിയത്. പുലാമന്തോള്‍ ചീരട്ടാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈത്തുറഹ്മ  ബനാത്ത് യതീംഖാന ആന്‍ഡ് അഗതി മന്ദിരത്തിന്റെ പേരിലായിരുന്നു ഇരുവരും പിരിവിനെത്തിയത്.
കൂടൂതല്‍ അന്വേഷിക്കാതെ 500 രൂപ സംഭാവനയും നല്‍കി. പിന്നീട് സ്ഥാപനത്തെ കുറിച്ചന്വേഷിച്ചപ്പോഴാണ് പൂട്ടിയ അനാഥാലയത്തിന്റെ പേരിലാണ് പണപ്പിരിവെന്നു ബോധ്യമായത്. ഇതോടെയാണ് പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കിയത്. തട്ടിപ്പിനുപയോഗിച്ച സ്ഥാപനം പെരിന്തല്‍മണ്ണ പുലാമന്തോളിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാലാണ് പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കിയതെന്നും ഇന്നു തിരൂര്‍ പൊലിസില്‍ പരാതി നല്‍കുമെന്നും അമരിയില്‍ അബുബക്കര്‍ പറഞ്ഞു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണെന്നവകാശപ്പെട്ട് ഇരുവരും തിരുന്നാവായ, തിരൂര്‍ പ്രദേശങ്ങളില്‍നിന്ന് നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും അബുബക്കര്‍ പറഞ്ഞു. ചീരട്ടാമലയില്‍ പൊലിസ് അടപ്പിച്ച സ്ഥാപനത്തിനു പുറമെ കരിങ്ങനാട് ഇവര്‍ നടത്തിയിരുന്ന യതീംഖാനയും നാട്ടുകാരുടെ പരാതിയില്‍ പൊലിസ് അടപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  25 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  25 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago