പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
കൊട്ടാരക്കര: മാവടിയില്‍ ഡി.എച്ച്.ആര്.എം നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്.എം പ്രവര്‍ത്തകര്‍ പുത്തൂര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് ഡി.എച്ച്.ആര്.എം സംസ്ഥാന വൈസ് ചെയര്മാന് സജി.ടി കൊല്ലം, മനു.ജി എന്നിവര്‍ക്ക് മര്‍ദനമേറ്റത്. മാവടി അംബേദ്കര്‍ കോളനിയില്‍ സംഘടനയുടെ നേതൃത്വത്തിലുള്ള നേറ്റീവ് ബുദ്ധിസ്റ്റ് ട്രസ്റ്റ് തുടങ്ങുന്ന സ്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനെത്തിയതായിരുന്നു ഇവര്‍. പ്രദേശത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. പരുക്കേറ്റ സജിയെയും മനുവിനെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഡി.എച്ച്.ആര്.എം പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചത്.
പ്രതിഷേധ സമരം സംസ്ഥാന ചെയര്‍പേഴ്സണ്‍ സെലിന് പ്രാക്കാനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4വരെ നീണ്ട പ്രതിഷേധത്തിന് ശേഷം പുത്തൂര്‍ പൊലിസ് സ്റ്റേഷനില്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."