അഫ്ഗാനില്‍ സ്‌ഫോടനം; എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോനടത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ലോഗാര്‍ പ്രവിശ്യ ഗവര്‍ണറുടെ വാഹനം ലക്ഷ്യമാക്കിയുള്ള ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പ്രദേശിക രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു. പത്തു പേര്‍ക്കു പരുക്കേറ്റു. ലോഗാറിനും കാബൂളിനും ഇടയിലുള്ള പാതയില്‍ കാര്‍ പൊട്ടിത്തെറിക്കുയായിരുന്നെന്ന് ലോഗാര്‍ പ്രവിശ്യ ഗവര്‍ണറുടെ വക്താവ് അഹമ്മദ്‌സായി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ അഫ്ഗാന്‍ സുരക്ഷാ സേനക്ക് വന്‍ ആള്‍ നഷ്ടമുണ്ടായെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിജ് അവകാശപ്പെട്ടു.
താലിബാന്റെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് ലോഗാര്‍. അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടാവുന്നത്. അതിനിടെ യു.എസുമായി അനുരഞ്ജന ചര്‍ച്ചക്കില്ലെന്ന് താലിബാന്‍ ഇന്നലെ അറിയിച്ചു.
അഫ്ഗാനിസ്താനിലെ പ്രത്യേക യു.എസ് ദൂതന്‍ സല്‍മൈ ഖലീല്‍സാദുമായി ചര്‍ച്ച നടത്താന്‍ താലിബാന്‍ നീക്കം നടത്തുന്നതായി പാകിസ്താന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തള്ളിക്കൊണ്ടാണ് താലിബാന്‍ നേതൃത്വം കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്.
നേരത്തെ യു.എസ് ആഭിമുഖ്യത്തില്‍ നടന്ന സമാധാന ചര്‍ച്ചയെ തുടര്‍ന്ന് താലിബാന്‍ അനുരഞ്ജനത്തിനു തയാറായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍നിന്ന് സല്‍മൈ ഖലീല്‍സാദ് പിന്മാറുകയും കരാര്‍ ലംഘിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് താലിബാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിച്ചു.
രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ മാത്രമേ മേഖലയില്‍ അനുരഞ്ജനം സാധ്യമാകൂ എന്ന നിലപാടിലാണ് അമേരിക്ക. അഫ്ഗാന്‍ സര്‍ക്കാരിനെ മാറ്റിനിര്‍ത്തിയുള്ള ഒരു നടപടിക്കും തങ്ങള്‍ ഒരുക്കമല്ലെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."