HOME
DETAILS

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

  
ഐ.പി അബു പുതുപ്പള്ളി
November 12, 2024 | 2:54 AM

HS Communicative English Post Moved to make PG Diploma eligible

തിരൂർ: ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തികക്ക് പി.ജി ഡിപ്ലോമ യോഗ്യതയാക്കി പ്രത്യേക ചട്ടത്തിൽ ഭേദഗതി വരുത്താനുള്ള നീക്കവുമായി സർക്കാർ. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെയും എസ്.സി.ഇ.ആർ.ടിയുടെയും റിപ്പോർട്ടുകൾ മുഖവിലെടുക്കാതെയാണ് സർക്കാർ യോഗ്യതയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നതെന്ന് ആക്ഷേപവുമുണ്ട്. 

കേന്ദ്ര സ്ഥാപനങ്ങളിലോ യു.ജി.സി അംഗീകൃത സർവകലാശാലകളിലോ പി.ജി ഡിപ്ലോമ നേടിയവരെയും പരിഗണിച്ച് സ്പെഷൽ റൂൾ മാറ്റാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം. ഇതിനുളള ഫയൽ നിയമവകുപ്പിൻ്റെ പരിശോധനക്ക് അയച്ചിട്ടുമുണ്ട്.
ഹയർ സെക്കൻഡറി അധ്യാപകരുടെ യോഗ്യത ബിരുദാനന്തര ബിരുദവും അതേ വിഷയത്തിലെ ബി.എഡും സെറ്റുമാണ്. എന്നാൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് കേരളത്തിൽ ഒരു സർവകലാശാലയും ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നില്ല.

അതിനാൽ തന്നെ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ പി.ജി കരസ്ഥമാക്കിയവർക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകാനും കഴിയാത്ത അവസ്ഥയാണ്. ഇതുകാരണം കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠിപ്പിക്കുന്ന സംസ്ഥാനത്തെ മിക്ക ഹയർ സെക്കൻഡറി സ്കൂളുകളിലും ദിവസവേതന വ്യവസ്ഥയിലാണ് നിലവിൽ അധ്യാപകർ ജോലി ചെയ്തു വരുന്നത്. 

2018 ജൂൺ നാലിന്  ഇറക്കിയ ഉത്തരവിൽ യു.ജി.സി അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ  നിന്നും 50 ശതമാനത്തിൽ കുറയാത്ത മാർക്കിൽ  കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിലോ അല്ലെങ്കിൽ ഇംഗ്ലിഷിലോ ഉളള ബിരുദാനന്തര ബിരുദം ഇതിനുള്ള യോഗ്യതയാക്കി ചട്ടം ഭേദഗതി ചെയ്തായി അറിയിച്ചിരുന്നു. എന്നാൽ 2022 സെപ്റ്റംബർ 20 ന്,  50 ശതമാനത്തിൽ കുറയാത്ത മാർക്കിൽ  കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയവർക്ക് മാത്രമായി ഇത്  വീണ്ടും ദേദഗതി ചെയ്തു.

നിലവിൽ വിഷയത്തിൽ ബിരുദാനന്തര ബിരുദം ഇല്ലാത്തതിനാൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാൻ  തങ്ങളെക്കൂടി പരിഗണിക്കണമെന്നാണ് പി.ജി.ഡിപ്ലോമക്കാരുടെ ആവശ്യം.  ഇംഗ്ലീഷിൽ പി.ജിയോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പി.ജി.ഡിപ്ലോമയോ തസ്തികയ്ക്കുള്ള യോഗ്യതയായി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. അതിനിടെ, ഈ തസ്തികയിലേക്ക് നിലവിലെ സ്പെഷൽ റൂൾ അനുസരിച്ച് പത്തു ദിവസത്തിനകം വിജ്ഞാപനമിറക്കാൻ ഹൈക്കോടതി ഒക്ടോബർ 30 ന് ഉത്തരവിട്ടിട്ടും സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  17 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  17 days ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  17 days ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  17 days ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  17 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  17 days ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  17 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  17 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  17 days ago