HOME
DETAILS

രാഷ്ട്രവും സമൂഹവും

  
backup
March 02 2017 | 21:03 PM

courntries-and-society-vidhyaprabhaatham-spm

രാഷ്ട്രം

ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നതും പരമാധികാരമുള്ള ഗവണ്‍മെന്റോടുകൂടിയതുമായ ഒരു ജനതയാണ് രാഷ്ട്രം. രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ചത് പാശ്ചാത്യ ചിന്തകനായ നിക്കോളോ മാക്യവെല്ലിയാണ്.
രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന് ഇന്ത്യന്‍ ചിന്തകനായ കൗടില്യന്‍ നല്‍കിയ നിര്‍വചന പ്രകാരം ഏഴു ഘടകങ്ങളുണ്ട്. സ്വാമിന്‍, അമാത്യ, ജനപദ, ദുര്‍ഗ, കോശ, ദെണ്ഡ, മിത്ര എന്നിവ അടങ്ങുന്ന സിദ്ധാന്തത്തെ സപ്താംഗ സിദ്ധാന്തം എന്നാണ് വിളിക്കുന്നത്.

ഗവണ്‍മെന്റ്


രാഷ്ട്രത്തിന് അനിവാര്യമായ ഘടകമാണ് ഗവണ്‍മെന്റ്. രാഷ്ട്രത്തിനു വേണ്ടി നിയമങ്ങള്‍ നിര്‍മിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ക്രമസമാധാനം ഉറപ്പുവരുത്തുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, വികസന പദ്ധതികള്‍ നടപ്പിലാക്കുക, പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, സാര്‍വത്രിക വിദ്യാഭ്യാസം നടപ്പിലാക്കുക, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുക, ദാരിദ്ര നിര്‍മാര്‍ജനത്തിനാവശ്യമായ നടപടികള്‍ നടപ്പില്‍ വരുത്തുക തുടങ്ങിയവ ഗവണ്‍മെന്റിന്റെ ചുമതലകളാണ്.
ഗവണ്‍മെന്റുകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമാണ്. എന്നാല്‍ രാഷ്ട്രം സ്ഥിരമാണ്. ജനങ്ങളും ഭൂപ്രദേശവും ഗവണ്‍മെന്റും ഉണ്ടായാലും രാഷ്ട്രം രൂപീകരിക്കപ്പെടുകയില്ല. പരമാധികാരം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രമെന്ന സങ്കല്‍പ്പം പൂര്‍ണമാകുകയുള്ളൂ.

പരമാധികാരം

ബാഹ്യനിയന്ത്രണമില്ലാതെ ആഭ്യന്തര വിഷയങ്ങളില്‍ തീരുമാനമെടുക്കാനും അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാനുമുള്ള പൂര്‍ണമായ അധികാരം രാഷ്ട്രത്തിനുണ്ട്. രാഷ്ട്രത്തിന്റെ അധികാരത്തെ പരമാധികാരം എന്നറിയപ്പെടുന്നു. ഒരു കാരണവശാലും പരമാധികാരത്തെ വിഭജിക്കുക സാധ്യമല്ല. പരമാധികാരത്തിന്റെ വിഭജനം പുതിയ രാഷ്ട്രത്തിന്റെ രൂപീകരണത്തിനു കാരണമാകും.

നിര്‍ബന്ധിത ചുമതലകള്‍

  • അതിര്‍ത്തി സംരക്ഷണം
  • ആഭ്യന്തര സമാധാനം
  • അവകാശ സംരക്ഷണം
  • നീതി നടപ്പാക്കല്‍

വിവേചനപരമായ ചുമതലകള്‍

♦ ആരോഗ്യ സംരക്ഷണം
♦ വിദ്യാഭ്യാസ സൗകര്യം
♦ ക്ഷേമ പദ്ധതികള്‍
♦ ഗതാഗത സൗകര്യം

രാഷ്ട്ര രൂപീകരണ സിദ്ധാന്തങ്ങള്‍

ദൈവദത്ത സിദ്ധാന്തം
പരിണാമസിദ്ധാന്തം
സാമൂഹിക ഉടമ്പടി സിദ്ധാന്തം
ശക്തി സിദ്ധാന്തം

പൗരത്വം
ഒരു രാജ്യത്തെ പൂര്‍ണവും തുല്യവുമായ അംഗത്വമാണ് പൗരത്വം. പൗരത്വത്തിലൂടെ ഒരു വ്യക്തി രാഷ്ട്രീയ, പൗരാവകാശങ്ങള്‍ അനുഭവിക്കാന്‍ പ്രാപ്തനാകുന്നു. പൗരത്വം സ്വാഭാവിക പൗരത്വം എന്നും ആര്‍ജ്ജിത പൗരത്വം എന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ജന്മനാ ലഭിക്കുന്ന പൗരത്വമാണ് സ്വാഭാവിക പൗരത്വം. ഒരു രാജ്യത്തു നിലവിലുള്ള നിയമാനുസൃത നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഒരാള്‍ നേടുന്ന പൗരത്വമാണ് ആര്‍ജിത പൗരത്വം.

കൂടിയ ജനസംഖ്യയും
കുറഞ്ഞ ജനസംഖ്യ

കാനഡ പോലുള്ള രാജ്യങ്ങള്‍ ജനസംഖ്യ കുറവായതിനാല്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ജനപ്പെരുപ്പം മൂലം ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കൂടിയ ജനസംഖ്യ തൊഴിലില്ലായ്മയ്ക്കും ദാരിദ്രത്തിനും കാരണമാകുമ്പോള്‍ കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ ലഭ്യതക്കുറവിന് കാരണമാകുന്നു.

ഭൂപ്രദേശം
ഒരു രാജ്യത്തിന്റെ ഭൂപ്രദേശം എന്നാല്‍ കര പ്രദേശം മാത്രമല്ല. അതിര്‍ത്തിക്കുള്ളില്‍ വരുന്ന ജലമേഖല, വായുമേഖല, തീരപ്രദേശം എന്നിവ ഭൂപ്രദേശത്തിന്റെ ഭാഗമാണ്.
പൊളിറ്റിക്‌സ്
നഗരരാഷ്ട്രം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമായ പോളിസ് എന്ന പദത്തില്‍നിന്നാണ് പൊളിറ്റിക്‌സ് രൂപം കൊണ്ടത്.

പൗരത്വത്തിലൂടെ ലഭിക്കുന്ന തുല്യാവകാശങ്ങള്‍

♦ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള അവകാശം
♦ വോട്ട് ചെയ്യാനുള്ള അവകാശം
♦ സംഘടനകള്‍ രൂപീകരിക്കാനുള്ള അവകാശം

പൗരബോധം
ഓരോ പൗരനും സമൂഹത്തിനുവേണ്ടിയുള്ളതാണെന്നും സമൂഹത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങളാണ് പൗരന്റെതുമെന്നുള്ള തിരിച്ചറിവാണ് പൗരബോധം. പൗരബോധമില്ലെങ്കില്‍ മനുഷ്യന്‍ സ്വാര്‍ത്ഥനാകുകയും എല്ലാ പ്രവര്‍ത്തനങ്ങളും സ്വന്തം നേട്ടങ്ങള്‍ക്കുള്ളത് മാത്രമാവുകയും ചെയ്യും. കുടുംബം, വിദ്യാഭ്യാസം, സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകള്‍, സംഘടനകള്‍ എന്നിവ പൗരബോധം രൂപപ്പെടുത്തുന്നതിനുള്ള പ്രധാനഘടകങ്ങളാണ്. സാമൂഹിക നന്മ പൂര്‍ണമായും ഉള്‍ക്കൊണ്ടു നടത്തുന്ന ക്രിയാത്മക ഇടപെടലിലൂടെ മാത്രമേ പൗരബോധം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

പ്രധാന ചോദ്യസൂചനകള്‍

പൗരബോധം എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്
പൗരബോധത്തിന്റെ പ്രാധാന്യമെന്ത്
പൗരബോധത്തിന്റെ അഭാവം മൂലം സമൂഹത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍
പൗരബോധം രൂപപ്പെടുത്തുന്ന ഘടകങ്ങള്‍
പൗരബോധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന വിവിധ മാര്‍ഗങ്ങള്‍
മദര്‍തെരേസയും കല്ലേന്‍ പൊക്കുടനും പൗരബോധത്തിന്റെ ഉത്തമമാതൃകള്‍ ആയിമാറിയത് അവരുടെ ജീവിത രീതി കൊണ്ടാണ്. സമര്‍ത്ഥിക്കുക
ധാര്‍മികത എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്
പൗരബോധം നേരിടുന്ന വെല്ലുവിളികള്‍ എന്തോക്കെയാണ്.

രാഷ്ട്രത്തിന് അവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങള്‍
രാഷ്ട്രത്തിന്റെ ചുമതലകള്‍
പരമാധികാരം എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്
രാഷ്ട്ര തന്ത്രശാസ്ത്രം
രാഷ്ട്രത്തിന്റെ നിര്‍ബന്ധിത ചുമതലകള്‍
രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലകള്‍

സര്‍ഗാത്മകരചനയും സാമൂഹ്യ ശാസ്ത്ര പഠനവും തമ്മിലുള്ള വ്യത്യാസം
ഒരു സാമൂഹിക വിഷയത്തെ സാമൂഹ്യ ശാസ്ത്രജ്ഞന്‍ സമീപിക്കുന്ന രീതി
സാമൂഹ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കിടയാക്കിയ വിപ്ലവങ്ങള്‍
സാമൂഹ്യശാസ്ത്രപഠനത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍
സാമൂഹ്യ ശാസ്ത്രത്തിന്റെ പ്രയോഗസാധ്യതകള്‍
കേസ് സ്റ്റഡി


സമൂഹ്യശാസ്ത്രം എന്ത്? എന്തിന്

വിലപ്പെട്ട സംഭാവന
കാള്‍മാക്‌സ്, എമൈല്‍ ദുര്‍ഖിം, മാക്‌സ് വെബര്‍ എന്നിവര്‍ സമൂഹശാസ്ത്രത്തിന് വിലപ്പെട്ട സംഭാവന നല്‍കിയവരാണ്.
സമൂഹശാസ്ത്ര പഠനത്തിന് ഉപയോഗപ്പെടുത്തുന്ന പ്രധാനമാര്‍ഗ്ഗങ്ങളാണ് സോഷ്യല്‍ സര്‍വേ അഭിമുഖങ്ങള്‍, നിരീക്ഷണം, കേസ് സ്റ്റഡി എന്നിവ
ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സമൂഹത്തിന്റെ പഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  2 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  2 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  2 days ago