HOME
DETAILS
MAL
അധ്യാപക പുനര്‍വിന്യാസം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്
backup
June 15 2016 | 03:06 AM
മുക്കം: കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ പുനര്‍വിന്യാസം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കെട്ടിക്കിടക്കുന്ന നിയമനാംഗീകാര ഫയലുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്നും കെ.എസ്.ടി.യു മുക്കം സബ് ജില്ലാ യോഗം ആവശ്യപ്പെട്ടു.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ പുതുക്കുടി അധ്യക്ഷനായി. കെ.അബ്ദുല്‍ അസീസ്, ടി.പി മുഹമ്മദ്, പി.കെ ശരീഫുദ്ധീന്‍, നസ്റുള്ള, ടി.പി അബൂബക്കര്‍, ഇസ്ഹാഖ് കെ.പി സംസാരിച്ചു. സബ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജാബിര്‍ സ്വാഗതവും ട്രഷറര്‍ എം.സി ഹാരിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."