ചോറ് ഒരു ഭീകരജീവിയല്ല
മൂന്നു നേരം ചോറുണ്ട് ജീവിച്ചിരുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ചോറ് എന്നു കേട്ടാല്‍ തന്നെ ഒന്നറക്കും നമ്മള്‍. തടി, കുടവയര്‍, പ്രമേഹം തുടങ്ങി കാരണങ്ങള്‍ അനവധിയാണ് ചോറിനെ അകറ്റി നിര്‍ത്താന്‍ എന്നാല്‍ നാം കരുതുന്നത്ര ഭീകര ജീവിയല്ല ചോറെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നത്.
വാതപിത്തകഫ ദോഷങ്ങള്‍ക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്ന് ആയുര്‍വേദം പറയുന്നുണ്ട്. ഗ്ലൂട്ടന്‍ ഫ്രീ ആണ് എന്നതാണ് അരിയുടെ ഏറ്റവും വലിയ മെച്ചം.
രാത്രി അരിയാഹാരം കഴിച്ചാല്‍ പെട്ടെന്ന് ദഹിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. രാത്രി, ഗ്ലൂക്കോസ് ഊര്‍ജ്ജമായി വേഗത്തില്‍ മാറുന്നു. പകല്‍ സമയത്ത് ചോറു കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.
വണ്ണം വയ്ക്കാനായി കുറേ ചോറ് കഴിച്ചിട്ടോ മെലിയാന്‍ ചോറ് കുറവ് കഴിച്ചിട്ടോ ഒരു പ്രയോജനവുമില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ചോറുണ്ടാല്‍ വണ്ണം കൂടില്ല. ചില ഡയറ്റ് പ്ലാനുകളില്‍ അമിതമായി അരി ആഹാരം ഉപയോഗിക്കുന്നില്ല എന്നതുകൊണ്ടാണത്രെ ഇത്തരത്തിലുള്ള വ്യാജപ്രചരണം. പിന്നെ ഭക്ഷണത്തില്‍ മിതത്വം എന്നതാണ് നാം ശീലിക്കേണ്ട ശീലം.
എന്നാല്‍ സാധാരണ അരിയേക്കാള്‍ ബ്രൗണ്‍ റൈസ് അഥവാ തവിടു കളയാത്ത അരിയാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തയാമിന്‍, നിയാസിന്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ കെ, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്. പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ തുടങ്ങി ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹനിയന്ത്രണത്തിനും കൊളസ്‌ട്രോളിനും ഈ അരി വളരെ നല്ലതാണ്. വയറ്റില്‍ അള്‍സര്‍, വയറിളക്കം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഇത്തരം അരി നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."