സന്നദ്ധ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
കോഴിക്കോട്: 'രക്തം നമ്മെ കോര്‍ത്തിണക്കുന്നു; രക്തം നല്‍കൂ, ജീവന് പങ്കുവയ്ക്കൂ' എന്ന സന്ദേശത്തില്‍ നടക്കുന്ന ലോക രക്തദാതാദിനാചരണത്തിന്റെ ഭാഗമായി നടന്ന സന്നദ്ധ രക്തദാന ക്യാംപില്‍ പങ്കെടുത്ത് സ്ത്രീകളടക്കം 35പേര് രക്തം നല്കി. ജില്ലാ മെഡിക്കല്‍ ഓഫിസ് ജീവനക്കാര്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, റെഡ് റിബണ്‍ ക്ലബ് അംഗങ്ങള്‍ എന്നിവരാണ് ക്യാംപില്‍ പങ്കെടുത്തത്. കോഴിക്കോട് ജനറല്‍ ആശുപത്രി, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ രക്തബാങ്കുകളുടെ നേതൃത്വത്തിലായിരുന്നു ക്യാംപ്.
ദിനാചരണത്തിന്റെ ഭാഗമായി 'സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം', 'അവയവദാനത്തിന്റെ പ്രസക്തി' എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മോഹന്‍ദാസും മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം അധ്യക്ഷ ഡോ. എം. ശ്രീലതയും ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."