പേരാമ്പ്രയിലെ പള്ളി മുല്ലപ്പള്ളി സന്ദര്‍ശിച്ചു
പേരാമ്പ്ര: സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള സംഘടിത ശ്രമമാണ് പേരാമ്പ്രയിലെ പള്ളിക്കുനേരെയുണ്ടായ ആക്രമണമെന്നും ഇതുപോലെ സംഘടിതമായ രൂപത്തിലുള്ള സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം കഴിഞ്ഞ കുറേക്കാലമായി നടക്കുകയാണെന്നത് യാഥര്ഥ്യമാണെന്ന് കഴിഞ്ഞ കുറേക്കാലത്തെ സംഭവ വികാസങ്ങള്‍ വിലയിരുത്തിയാല്‍ മനസിലാവുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ജനങ്ങള്‍ ഐക്യത്തോടെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായ പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.കെ.സി കുട്ട്യാലി എന്‍.കെ ഗഫൂര്‍, തൈക്കണ്ടി ഇബ്രായി, പുതുക്കുടി അബ്ദുറഹ്മാന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്.പി കുഞ്ഞമ്മദ്, കെ. ബാലനാരായണന്‍, സി.പി.എ അസീസ്, രാജേഷ് കീഴരിയൂര്‍, രാജന് മരുതേരി, എരവത്ത് മുനീര്‍, സത്യന് കടിയങ്ങാട്, കെ.കെ വിനോദന്‍, മനോജ് എടാണി, പി.പി രാമകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."