നവോത്ഥാനത്തില്‍ ശംസുല്‍ ഉലമയുടെ പങ്ക് മാതൃകാപരം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
വാകേരി: സാമൂഹിക നവോത്ഥാനത്തില്‍ ശംസുല്‍ ഉലമയുടെ പങ്ക് നിസ്തുലവും മാത്യകാ പരവുമായിരുന്നുവെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്വമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ നടന്ന സ്വലാത്ത് വാര്‍ഷിക ശംസുല്‍ ഉലമാ ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ട് സമസ്തയുടെ അമരത്ത് നിന്ന് നായകത്വം വഹിച്ച ശംസുല്‍ ഉലമ ബഹുസ്വര സമൂഹത്തില്‍ മുസ്്ലിംകളുടെ പങ്കാളിത്തം എങ്ങിനെയാവണമെന്നും പഠിപ്പിച്ച പരിഷ്ക്കര്ത്താവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാര്‍ഥനാ സംഗമത്തിന് ഏലംകുളം ബാപ്പു മുസ്ലിയാര് നേതൃത്വം നല്കി. വി.കെ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.സി.കെ തങ്ങള്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹ്യുദ്ദീന്‍ കുട്ടി യമാനി, അയ്യൂബ് മാസ്റ്റര്‍, അഷ്റഫ് ദാരിമി, മൊയ്തീന് കുട്ടി പിണങ്ങോട്, പനന്തറ മുഹമ്മദ്, ഉമര്‍ ഹാജി ചുള്ളിയോട്, എന്‍.എ സുലൈമാന്‍ ദാരിമി വാകേരി, കെ.കെ സൈദലവി, കെ. ആലിക്കുട്ടി, ഹംസ ദാരിമി തെനേരി, ഹംസ ഫൈസി മണിച്ചിറ, വി.എം സൈദലവി പാപ്ലശ്ശേരി, മനാഫ് കുനിമല്‍ പങ്കെടുത്തു. ജന.സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."