കേന്ദ്രത്തിന്റെ രാഷ്ട്രീയ പകയുടെ ഇര; തപസ് പാലിന്റെ മരണത്തില്‍ ആഞ്ഞടിച്ച് മമത
കൊല്‍ക്കത്ത: ബംഗാളി നടനും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ഹൃദയാഘാതമായിരുന്നു തപസ് പാലിന്റെ മരണ കാരണം. 61 വയസായിരുന്നു ഇദ്ദേഹത്തിന്.കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളില്‍ നിന്നും വലിയ സമ്മര്‍ദ്ദം തപസ് പാലിന് നേരിടേണ്ടി വന്നിരുന്നതായി മമത ആരോപിച്ചു.
' കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയം അപലപനീയമാണ്. മൂന്ന് പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നും മമത പറഞ്ഞു.
അതില്‍ ഒന്ന് മുന്‍ ടി.എം.പി എം.പി സുല്‍ത്താന്‍ അഹമ്മദ്. അതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി പ്രസൂണ്‍ ബാനര്‍ജിയുടെ ഭാര്യയുമാണ്.
നിയമം അതിന്റെ വഴിക്ക് പോകണം. മാനഹാനിയാണ് ഇങ്ങനെ അളുകളെ ഇല്ലാതാക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.
മകളെ കാണാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തപസിന് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."