HOME
DETAILS
MAL
പതിനഞ്ചുകാരിക്ക് പീഡനം; പ്രതി ചെന്നൈയില്‍ പിടിയില്‍
backup
January 23 2019 | 05:01 AM
രാജപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയ പുതുക്കോട്ടയിലെ മണികണ്ഠ(26)നെ രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ എം.വി ശ്രീജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. രാജപുരം പൊലിസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട 15കാരിയെ വിവാഹ വാഗ്ദാനം നല്കി വാടക ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മണികണ്ഠന് മുങ്ങുകയായിരുന്നുവത്രെ. ചെമ്പേരിയില്‍ ബൈക്ക് റിപ്പയറിങ് തൊഴിലാളിയായ മണികണ്ഠന് 2018 ഒക്ടോബറിലാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുകയുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ മണികണ്ഠന് ചെന്നൈയിലേക്കു മുങ്ങി. പുതുക്കോട്ടയിലെ കലപ്പക്കാട് അര്തുകൈയില്നിന്ന് എസ്.ഐ ശ്രീജുവും സംഘവും ചെന്നൈ പൊലിസിന്റെ സഹായത്തോടെയാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."