ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സഊദി
ജിദ്ദ: ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സഊദി സന്ദര്‍ശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സഊദി അറിയിച്ചു. രാജാവുമായും കിരീടാവകാശിയുമായും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സഊദി നിലപാട് ആവര്‍ത്തിച്ചത്.
ഇറാനെതിരായ പ്രതിരോധവും സമ്മര്‍ദവും ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. സഊദിയിലെത്തിയ യു.എസ് ട്രൂപ്പുകളേയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സഊദിയിലെത്തിയത്.
ഗള്‍ഫ് മേഖലയില്‍ ഇറാന്റെ സ്വാധീനം കുറക്കാന്‍ യു.എസ് സമ്മര്‍ദം ചെലുത്തും. മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ ചെറുക്കാനുള്ള യു.എസ് നീക്കത്തിന് സഊദി നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അര മണിക്കൂറോളം പോംപിയോ കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."