ചൂടിനാശ്വസാമായി ജില്ലയില്‍ വേനല്‍ മഴയെത്തി
മലപ്പുറം: കത്തുന്ന വേനല്‍ ചൂടിനു ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വേനല്‍ മഴ. ഇന്നലെ ഉച്ചതിരിഞ്ഞാണ് പലയിടത്തും മഴയെത്തിയത്. മലപ്പുറം നഗരത്തില്‍ വൈകിട്ട് ആറുമണിയോടെ നേരിയ മഴപെയ്തു. മഞ്ചേരി, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍ക്കാട്, കൊളത്തൂര്‍, അരീക്കോട്, തൂത, ആലിപ്പറമ്പ്, മേലാറ്റൂര്‍, പുത്തനത്താണി, വെട്ടിച്ചിറ, കാടാമ്പുഴ, മലയോര മേഖലയായ കരുവാരക്കുണ്ട്, മമ്പാട്, കരുളായി, പൂക്കോട്ടൂംപാടം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു. ചിലയിടങ്ങളില്‍ അല്പം കനത്ത തോതിലും കാറ്റും വീശി.
ജില്ലയില്‍ മിക്കഭാഗങ്ങളിലും കിണറുകളും ജലസ്രോതസുകളും വെള്ളം കുറഞ്ഞിട്ടുണ്ട്. മൂന്നുമാസത്തോളം ബാക്കി നില്‍ക്കെ കനത്ത ചൂടും അനുഭവപ്പെടുന്നതിനിടയിലാണ് ആശ്വാസ മഴയെത്തിയത്. പലയിടങ്ങളിലും വൈകിട്ടോടെ മേഘം മൂടിക്കെട്ടിയ അവസ്ഥിതിയിലായിരുന്നു. ഇതിനിടെ കൊണ്ടോട്ടി പെരിങ്ങാവ് ഭാഗത്ത് കിണറുകളിലും കുളങ്ങളിലും പെട്ടന്ന് വെള്ളം കൂടിയത് കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."