യു.ആര്‍ പ്രദീപ് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചു
ദേശമംഗലം: പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്ത് നിന്ന് കേരള നിയമസഭയിലെത്തിയ ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചു. ഇന്നലെ രാവിലെ 10 ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവന്‍ മുന്‍പാകെയാണ് പ്രദീപ് രാജി സമര്‍പ്പിച്ചത്. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് രാജികത്ത് നല്‍കാന്‍ പ്രദീപ് എത്തിയത്.
സി.ഐ.ടി.യു ചേലക്കര ഏരിയാ സെക്രട്ടറി കെ.കെ മുരളീധരന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി നേതാക്കളും പ്രദീപിനെ അനുഗമിച്ചു. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സര്‍വ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാലാം വാര്‍ഡായ പല്ലൂര്‍ ഈസ്റ്റില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ കെ.പ്രേമനെയാണ് പരാജയപ്പെടുത്തിയത്. പദവി ഒഴിഞ്ഞതോടെ പല്ലൂരില്‍ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങുകയാണ്. നിലവില്‍ ഒരു മെമ്പറുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് ഭരണ കക്ഷിക്ക് ഉള്ളത് എന്നതു കൊണ്ടു തന്നെ പല്ലൂരിലെ ഉപതെരഞ്ഞെടുപ്പിനും വാശിയേറും.
എം.എല്‍.എയുടെ സീറ്റ് നിലനിര്‍ത്താനായില്ലെങ്കില്‍ ഇടത് മുന്നണിക്കത് വല്ലാത്ത നാണക്കേടാകും. പിടിച്ചെടുക്കാനായാല്‍ യു.ഡി.എഫ് പഞ്ചായത്ത് ഭരണം കൂടുതല്‍ സുരക്ഷിതമാകാനുള്ള വഴിയൊരുങ്ങും. കെ.പ്രേമന്‍ തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന് അറിയുന്നു. ഇടത് മുന്നണി യുവ നേതാവിനെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."