സംസ്ഥാന ബജറ്റ് നിരാശാജനകം : ഇബ്രാഹിംകുട്ടി കല്ലാര്‍
ചെറുതോണി: സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
വരള്‍ച്ചാ ദുരിദാശ്വാസത്തിനും ഇടുക്കി മെഡിക്കല്‍ കോളജിനും നെടുങ്കണ്ടത്തെ ജില്ലാ ആശുപത്രിക്കും ഫണ്ട് മാറ്റി വയ്ക്കുന്നതിനോ ജില്ലാ ആസ്ഥാനത്ത് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനി സിവില്‍ സ്റ്റേഷനും ബസ് സ്റ്റാന്റിനും ഫണ്ട് മാറ്റിവയ്ക്കുന്നതിനും തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനും ബജറ്റില്‍ നടപടിയില്ല.
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റായി നിയമിതനായ ശശി കണ്യാലിക്ക് ഇടുക്കി ഡി.സി.സി. ഓഫീസില്‍ വച്ച് ചാര്‍ജ്ജ് കൈമാറുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ്, യു.ഡി.എഫ്. ജില്ലാ ചെയര്മാന് അഡ്വ: എസ്. അശോകന്, എന്‍. പുരുഷോത്തമന്, പി.ഡി. ശോശാമ്മ, സി.എസ്. യശോധരന്, എ.പി. ഉസ്മാന്, അനില്‍ ആനയ്ക്കനാട്ട്, ബിനോയി വര്‍ക്കി, ബജു നെടുംചേരി, അഡ്വ: അനീഷ് ജോര്‍ജ്ജ്, സജി മുകളേല്‍, പി.കെ. മോഹന്‍ദാസ്, കെ.എം. ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."