HOME
DETAILS

സഊദിയിലെ ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത വർഷം മുതൽ ലെവി ഇളവ്

  
backup
February 25 2020 | 09:02 AM

568763543746878654-2

ജിദ്ദ: സഊദിയിലെ ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്കും ലെവി ഇളവ് അനുവദിക്കും. ഇതിന് ഉടമയായ സഊദി പൗരൻ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്നും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരനെന്നോണം രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളെ കൈമാറുന്ന മേഖലയിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളിലെയും ഓഫീസുകളിലെയും ജീവനക്കാരെയും ലെവിയിൽനിന്ന് ഒഴിവാക്കും.
ഗൾഫ് പൗരന്മാർക്കും സഊദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർക്കും സഊദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്കും വിദേശികളുമായുള്ള വിവാഹബന്ധത്തിൽ സഊദി വനിതകൾക്ക് പിറന്ന, സഊദി പൗരത്വം ലഭിക്കാത്ത മക്കൾക്കും ലെവി ഇളവ് ലഭിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് വഹിക്കുന്ന ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്ക് വീതം ലെവി ഇളവ് അനുവദിക്കുന്നതിന് ആറു വർഷം മുമ്പ് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചിരുന്നു. അഞ്ചു വർഷത്തേക്കാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ലെവി ഇളവ് അനുവദിച്ചത്. ഇതിനു ശേഷം മറ്റു സ്ഥാപനങ്ങളെ പോലെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലെവി ബാധകമാക്കി. പുതുതായി ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അപ്രതീക്ഷിതമായി ലെവി ബാധകമാക്കി തുടങ്ങി. ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്കുള്ള ലെവി ഇളവ് നിർത്തിവെക്കാനുള്ള തീരുമാനത്തെ കുറിച്ച് മന്ത്രാലയം മുൻകൂട്ടി അറിയിച്ചിരുന്നില്ല.

വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കുന്നതിന് ഉന്നതാധികൃതർ തീരുമാനിച്ചത്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്ക് അനുസൃതമായി വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് വ്യവസായശാലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിച്ചത്. ലെവി ഇളവ് തീരുമാനം ഒക്‌ടോബർ ഒന്നു മുതൽ നിലവിൽ വന്നു. വ്യവസായ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കാണ് ലെവിയിൽ നിന്ന് ഇളവ് നൽകുന്നത്.
ഈ ആനുകൂല്യം ലഭിക്കുന്നതിന് വ്യവസായ സ്ഥാപനങ്ങൾ സഊദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്. വ്യവസായ മന്ത്രാലയത്തിൽനിന്നുള്ള വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലെവി ഇളവ് ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago