ജിസാൻ എസ് ഐ സി ശാഹീൻ ബാഗ് ഐക്യദാർഢ്യ കോൺഫ്രൻസ് സംഘടിപ്പിച്ചു
ജിസാൻ: പൗരത്വ ഭേതഗതി ബില്ലിനെതിരെ സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിസാൻ കമ്മിറ്റി ആസാദി കോൺഫ്രൻസ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് മുസ്തഫ ദാരിമി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മതേതര വിശ്വാസികൾ വിശിഷ്യാ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ ജനാധിപത്യ വിശ്വാസികൾ ഒത്തൊരുമിച്ച് തഴെയിറക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
അബൂബക്കർ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തുള്ള മർകസുൽ ഉലൂം വർക്കിംഗ് സെക്രട്ടി അയ്യൂബ് കൂളിമാട് കോളേജിനെ പരിചയപ്പെടുത്തി. സലീം പാലക്കാട് അബഹ, ഹാരിസ് കല്ലായി സംസാരിച്ചു. ഗഫുർ വാവൂർ, അനീസ് വെള്ളേരി, അബ്ദുല്ല ഫൈസി സാംത എന്ന വർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്ക് ഉപഹാരങ്ങൾ നൽകി. കെ എം സി സിയുടെ ഉപഹാരം ഹാരിസ് കല്ലായ് തങ്ങൾക്ക് നൽകി. ശംസു പൂക്കോട്ടൂർ സ്വാഗതവും ഇസ്മായിൽ ബാപ്പു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."