ആസ്‌ത്രേലിയയില്‍ കനത്ത സൂര്യാതപം; വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി
കാന്‍ബറ: കനത്ത സൂര്യാതപത്തെ തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ നൂറുകണക്കിനു വന്യമൃഗങ്ങള്‍ ചത്തൊടുങ്ങി. 90ലേറെ കാട്ടുകുതിരകള്‍ മാത്രം ചത്തതായാണ് റിപ്പോര്‍ട്ട്.
നേരത്തെ നാല്‍പതിലേറെ മൃഗങ്ങള്‍ നിര്‍ജലീകരണവും പട്ടിണിയും കാരണം ചത്തിരുന്നു. നോര്‍ത്തേണ്‍ ടെറിറ്ററിയിലെ ആലീസ് സ്പ്രിങ്‌സിനടുത്താണ് മൃഗങ്ങളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.
റെക്കോഡ് താപനിലയാണ് ആസ്‌ത്രേലിയയില്‍ മിക്കയിടത്തും ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ ആസ്‌ത്രേലിയയിലെ 13 നഗരങ്ങളെയാണ് കടുത്ത സൂര്യാതപം ബാധിച്ചിരിക്കുന്നത്. ഇവിടെ ജനജീവിതം പൂര്‍ണമായും ദുസ്സഹമായിരിക്കുകയാണ്.
മേഖലയിലെ പ്രധാന നഗരമായ അഡ്‌ലൈഡില്‍ 49.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലത്തെ താപനില.
13 ജില്ലകളില്‍ അധികൃതര്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."