HOME
DETAILS
MAL
മദ്യഷാപ്പുകള്‍ മാറ്റല്‍: ജനങ്ങളോട് ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി
backup
March 05 2017 | 04:03 AM
കോഴിക്കോട്:സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമം പാലിച്ചുള്ള കാര്യങ്ങള്‍ മാത്രമെ ഈ വിഷയത്തിലുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് നയമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫ് പ്രഖ്യാപിച്ചതാണ്. ബോധവല്‍കരണത്തിലൂടെ മദ്യമയക്കുമരുന്നുകളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി ആരംഭിച്ച വിമുക്തിപദ്ധതിയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."