അതിവേഗ എച്ച്1 ബി വിസക്ക് യു.എസില്‍ വിലക്ക്
വാഷിങ്ടണ്‍: എച്ച്1 ബി വിസക്ക് അതിവേഗ സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിക്കുന്നത് യു.എസ് നിര്‍ത്തലാക്കി. താല്‍ക്കാലിക നടപടിയെന്നാണ് വിശദീകരണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്്ദാനങ്ങളിലൊന്നായിരുന്നു ഇത്. എച്ച്1 ബി വിസ തടഞ്ഞ് അമേരിക്കയിലെ ജോലി കുടിയേറ്റക്കാരില്‍ നിന്ന് എടുത്തുകളയുമെന്നായിരുന്നു വാഗ്ദാനം. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്നതാണ് നടപടി. ഇന്ത്യയില്‍ നിന്നുള്ള ഐ.ടി വിദഗ്ധര്‍ക്കാണ് നടപടി തിരിച്ചടിയാകുക.
യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസ് ആണ് എച്ച്1 ബി വിസക്ക് വിലക്കേര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നുമുതല്‍ ആറുമാസത്തേക്കാണ് നിരോധനം. 1125 ഡോളറാണ് വിസക്കായി ഈടാക്കിയിരുന്നത്. വിസാ നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയില്‍ എച്ച് 1 ബി വിസ പതിച്ചു നല്‍കുന്നതില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ക്കാണ്. 85,000 എച്ച് 1 ബി വിസകളാണ് യു.എസ് ഇതിനകം വിതരണം ചെയ്തത്.
എച്ച്1ബി, എല്‍1 വിസാ നിയന്ത്രണങ്ങള്‍ക്കു പുറമേ തൊഴില്‍ വിസയില്‍ എത്തുന്നയാളുടെ പങ്കാളിക്ക് എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ കാര്‍ഡ് നല്‍കുന്നതു നിര്‍ത്തലാക്കുന്ന വ്യവസ്ഥകളും നിയമത്തിലുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് വിസക്കെതിരേ പ്രതികരിച്ചിരുന്നു. ഇന്ത്യയും ചൈനയും അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കുന്നുവെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്.
നേരത്തെ ഇന്ത്യന്‍ ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച്.വണ്‍ ബി വിസക്കാരുടെ അപേക്ഷാ ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു.
എന്താണ് എച്ച് 1 ബി വിസ?
പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് ഇത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. 65,000 എച്ച് 1ബി വിസയാണ് നിയമപ്രകാരം ഒരു വര്‍ഷം അനുവദിക്കാവുന്നത്. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വിസകള്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികള്‍ എച്ച് 1ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."