HOME
DETAILS

വെടിയുണ്ടകള്‍ കാണാതായ  സംഭവം: എസ്.ഐ അറസ്റ്റില്‍

  
backup
February 27 2020 | 03:02 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%b8
 
തിരുവനന്തപുരം: പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ നിന്നു  വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. കേരള ആംഡ്  പൊലിസ് ബറ്റാലിയന്‍ മൂന്നിലെ എസ്.ഐ  റെജി ബാലചന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്  ചെയ്തത്. വെടിയുണ്ടകള്‍ കാണാതായ കേസിലെ ആദ്യ അറസ്റ്റാണിത്. 
നഷ്ടപ്പെട്ട വെടിയുണ്ടകള്‍ക്കു പകരം  കൃത്രിമ വെടിയുണ്ടകള്‍ സ്റ്റോക്കില്‍ കാണിച്ചതില്‍ എസ്.ഐക്ക് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്  അറസ്റ്റ്. ഇയാളെ മാര്‍ച്ച് 10 വരെ കോടതി റിമാന്‍ഡ് ചെയ്തു. പതിനൊന്ന് പൊലിസുകാരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയാണ് ഇയാള്‍.  
എസ്.എ.പി ക്യാംപില്‍ നിന്നു  തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ട് വിവാദമായതോടെയാണ്  സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. എസ്.എപി ക്യാംപില്‍ നിന്നും 12000ത്തിലധികം  വെടിയുണ്ടകളും 25  തോക്കുകളും കാണാതായെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തല്‍. അന്വേഷണം  നടക്കുന്നതിനിടെ കാണാതായ വെടിയുണ്ടകള്‍ക്കു പകരം ഡമ്മി വെടിയുണ്ടകളും ക്യാംപിലെ പ്രസംഗ പീഠത്തില്‍ ഘടിപ്പിച്ചിരുന്ന എസ്.എ.പി മുദ്രയും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഉപയോഗിച്ച വെടിയുണ്ടകളുടെ കെയ്‌സ് ഉരുക്കി മുദ്ര നിര്‍മിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
2014 ല്‍ വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന  ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 
ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ  കേസിലെ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 
ആംഡ് പൊലിസ് ബറ്റാലിയനില്‍ 5.56 എം.എം ഇന്‍സാസ് റൈഫിളുകള്‍ 25  എണ്ണവും 12,061 കാട്രിഡ്ജുകളും കുറവാണെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 
9  എം.എം ഡ്രില്‍ വെടിയുണ്ടകള്‍ കാണാതായതിനു പകരം 250 വെടിയുണ്ടകള്‍ വന്നതിനു പൊലിസിന്റെ ഭാഗത്തു വിശദീകരണമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍  ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. 
എന്നാല്‍, തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍  വ്യക്തമായി. കാണാതായ വെടിയുണ്ടകള്‍ക്കും കെയ്‌സുകള്‍ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago