ആരാധനാലയങ്ങളിലെ ഭക്ഷ്യ വിതരണത്തിന് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍
മാനന്തവാടി: ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം മുതലായ ഭക്ഷണ പദാര്‍ഥങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കണമെന്ന് സര്‍ക്കാര്‍ നിയമം ജില്ലയിലും കര്‍ശനമാക്കുന്നു.
ഫെബ്രുവരി 28ന് മുമ്പായി ഇത്തരം ഭക്ഷണം വിതരണം ചെയ്യുന്ന മുഴുവന്‍ കൃസ്ത്യന്‍, മുസ്്‌ലിം പള്ളികള്‍, ഹൈന്ദവ ക്ഷേത്രങ്ങള്‍ എന്നിവ മാനദ്ണ്ഡം പാലിച്ചു മാത്രമെ ഭക്ഷ്യപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാവൂ എന്ന് ഫുഡ് സേഫ്ടി വിഭാഗം മുന്നറിയിപ്പ് നല്‍കി. ആരാധനാലയങ്ങള്‍ വഴിയുള്ള ഭക്ഷപദാര്‍ഥ വിതരണം പൂര്‍ണമായും ശുചിത്വ പൂര്‍ണമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷാഗുണ നിലവാര നിയമം 2006 ജില്ലയിലും ഫലപ്രദമായി നടപ്പിലാക്കുന്നത്.
ആരാധനാലയങ്ങളോടനുബന്ധിച്ചുള്ളതും അല്ലാത്തുമായ വിവാഹം ഉള്‍പ്പെടെ നടത്തുന്ന ഹാളുകള്‍ ഭക്ഷണ വിതരണം നടത്തുന്നതിനായി വിട്ടു നല്‍കുമ്പോള്‍ ഇവിടെ ഭക്ഷണ വിതരണം നടത്തുന്ന കാറ്ററിങ് വിഭാഗമോ വ്യക്തികളോ ഏജന്‍സികളോ ഫുഡ് സേഫ്ടി രജിസ്ട്രഷന്‍ എടുത്തവരാണെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം ഭക്ഷ്യവിഷബാധ പോലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സ്ഥാപന ഉടമ ഉത്തരവാദിയായിരിക്കുമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍ കമ്മിഷണര്‍ പി.ജെ വര്‍ഗ്ഗീസ് അറിയിച്ചു. പരിശോധനയില്‍ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്തവര്‍ ഭക്ഷണ വിതരണം നടത്തുന്നത് പിടിക്കപെട്ടാല്‍ ആറുമാസം തടവും അഞ്ചു ലക്ഷം രൂപവരെ പിഴയുമീടാക്കുന്ന വകുപ്പുകള്‍ പ്രാകരം കേസ് ചുമത്തപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."