HOME
DETAILS
MAL
പ്രിയനന്ദനനെ അക്രമിച്ചതിനെ അപലപിച്ച് മുഖ്യമന്ത്രി
backup
January 25 2019 | 18:01 PM
തിരുവനന്തപുരം: പ്രിയനന്ദന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്പതിഷ്ണുക്കള്‍ക്ക് ജീവന് ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും പിന്നില്‍ സംഘ്പരിവാറെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയനന്ദന് നേരെ ഭീഷണി നേരത്തെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ അസഹിഷ്ണുത വളര്‍ന്നുവരുന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."