HOME
DETAILS

കൊവിഡ് 19 പടരുന്നു

  
backup
February 28 2020 | 05:02 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-19-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81
 
തെഹ്‌റാന്‍ബയ്ജിങ്: ചൈനയില്‍ താണ്ഡവമാടുന്ന കൊവിഡ് 19 (കൊറോണ) യൂറോപ്പിലും പശ്ചിമേഷ്യയിലും അതിവേഗം പടര്‍ന്നുപിടിക്കുന്നു. ചൈനയിലേതിനേക്കാളും വേഗതിയിലാണ് യുറോപ്പിലും പശ്ചിമേഷ്യയിലും കൊവിഡ് 19ന്റെ വ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നത്. 
അതിനിടെ, എസ്‌റ്റോണിയ, ഡെന്‍മാര്‍ക്ക്, ജോര്‍ജിയ, സ്വീഡന്‍, നോര്‍വേ, റോമാനിയ, ഗ്രീസ്, അള്‍ജീരിയ എന്നിവിടങ്ങളിലും പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇറാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 106 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 245 ആയി. നിലവില്‍ ഇറാനിലാണ് രോഗത്തിന്റെ വ്യാപനം കൂടുതല്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ 220 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് വിവിരം. ഇറാഖില്‍ ആറാമത്തെ ആള്‍ക്കും സ്ഥിരീകരിച്ചു. തായ്‌വാനില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം. ഇതോടെ രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
ജപ്പാനില്‍ ടൂറിസ്റ്റ് ബസില്‍ ഗൈഡായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് രണ്ടാം തവണയും കൊറോണ വൈറസ് ബാധിച്ചു. ദക്ഷിണ കൊറിയയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 1,766 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇറാനില്‍ നാഷനല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ റിലേഷന്‍ കമ്മിഷന്‍ മേധാവിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എസ്‌റ്റോണിയയില്‍ ഇറാനില്‍നിന്നെത്തിയ ആള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്നെത്തിയ ആള്‍ക്കാണ് ഡെന്‍മാര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ചൈനയില്‍ വൈറസ് ബാധയും മരണനിരക്കും കുറഞ്ഞു. 433 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. 29 മരണങ്ങളാണ് ബുധനാഴ്ച ഉണ്ടായത്. ജനുവരി 28ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ചൈനയില്‍ മൊത്തം മരിച്ചവരുടെ എണ്ണം 2,744 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 78,497 ആയി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 29 മരണങ്ങളില്‍ 26 എണ്ണവും ഹുബൈ പ്രവിശ്യയില്‍നിന്നാണ്. ബെയ്ജിങ്, ഹെയോങ്ജിയാങ്, ഹെനന്‍ മേഖലയില്‍ ഓരോ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ 32,495 പേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തെ ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

National
  •  2 months ago
No Image

തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; ഇസ്രാഈലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്‌മയിൽ ബഗായി

International
  •  2 months ago
No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  2 months ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  2 months ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  2 months ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  2 months ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  2 months ago