പൊന്നാനി ഡബ്ല്യൂ ആന്‍ഡ് സി മികച്ച ആശുപത്രി
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.
കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലാതല ആശുപത്രികളില്‍ 91.92 ശതമാനം മാര്‍ക്ക് നേടി പൊന്നാനി ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. 85.4 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കോഴിക്കോട് ജനറല്‍ ആശുപത്രി കരസ്ഥമാക്കി.ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അഞ്ച് ആശുപത്രികള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കും.
ജി.എച്ച് എറണാകുളം (84 ശതമാനം), ഡബ്ല്യൂ ആന്‍ഡ് സി ഹോസ്പിറ്റല്‍ മങ്ങാട്ടുപറമ്പ് (81.1 ശതമാനം), ഡി.എച്ച് തിരൂര്‍ (79.35 ശതമാനം), ജി.എച്ച് ഇരിങ്ങാലക്കുട (78.87 ശതമാനം), ഡബ്ല്യൂ ആന്‍ഡ് സി ഹോസ്പിറ്റല്‍ ആലപ്പുഴ (77.04 ശതമാനം) എന്നിവയാണ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."