ഒടുവള്ളി -കുടിയാന്‍മല റോഡ് നവീകരണം ഉടന്‍ ആരംഭിക്കും
ചെമ്പേരി: ജില്ലയിലെ ഏകദേശസാല്‍കൃത റൂട്ടായ ഒടുവള്ളി കുടിയാന്‍മല റോഡ് നവീകരണ പ്രവര്‍ത്തിയുടെ അനിശ്ചിതത്വം നീങ്ങി. കഴിഞ്ഞ ദിവസം കരാറുകാരനുകൂലമായി കോടതി വിധി വന്നതിനെ തുടര്‍ന്നാണ് അനിശ്ചിതത്വം നീങ്ങിയത്.
റോഡ് വീതികൂട്ടി നവീകരിച്ച് മെക്കാഡം ടാറിങ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. നാല് പതിറ്റാണ്ടോളമായി നവീകരണ പ്രവര്‍ത്തികളൊന്നും നടത്താതെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന മലയോരത്തെ ഈ പ്രധാന പാതയുടെ പുനരുദ്ധാരണത്തിന് കഴിഞ്ഞ സര്‍ക്കാരാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡറില്‍ 23 ശതമാനം കുറവ് തുക രേഖപ്പെടുത്തിയിരുന്ന കരാറുകാര്‍ പ്രവര്‍ത്തി ചെയ്യാന്‍ അര്‍ഹത നേടിയിരുന്നെങ്കിലും ഇവര്‍ക്കെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് കരാര്‍ ഉറപ്പിക്കാനായില്ല. ഈ സാഹചര്യത്തില്‍ 12 ശതമാനം കുറവ് തുക രേഖപ്പെടുത്തി രണ്ടാംസ്ഥാനത്തുണ്ടായിരുന്ന കരാറുകാര്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ തയാറായെങ്കിലും സാങ്കേതിക തടസ്സങ്ങളുയര്‍ത്തി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരേ പ്രസ്തുത കരാറുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ് റോഡ് നവീകരണം അനിശ്ചിതത്വത്തിലായത്. ടെന്‍ഡറിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചോ പുതിയ ടെന്‍ഡര്‍ ഉറപ്പിച്ചോ റോഡിന്റെ നവീകരണം ആരംഭിക്കണമെന്ന് കാണിച്ച് നാട്ടുകാര്‍ മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കിയിരുന്നു.
ഈ മാസം പകുതിയോടെ നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങാനാകുമെന്നു കരുതുന്നതായി കരാറുകാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."