തകര്‍ന്ന റോഡ് പുനരുദ്ധരിച്ചില്ല; റോഡില്‍ തോണിയിറക്കി പ്രതിഷേധിച്ചു
മുക്കം: മാസങ്ങളായി തകര്‍ന്നു കിടക്കുന്ന മുക്കം-കാരമൂല-കൂടരഞ്ഞി റോഡ് നന്നാക്കാന്‍ നടപടിയായില്ല. ഇതിനെ തുടര്‍ന്ന് യു.ഡി.എഫ് റോഡില്‍ തോണിയിറക്കി പ്രതിഷേധിച്ചു. തകര്‍ന്നു കാല്‍നടപോലും ദുസ്സഹമായ റോഡില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പലയിടത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റോഡ് ചെളിക്കുളമായി മാറിയിരിക്കുകയാണിപ്പോള്‍.
റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആനയാംകുന്ന് ഭാഗത്തു റോഡില്‍ തോണിയിറക്കി പ്രതിഷേധിക്കുകയായിരുന്നു. നീണ്ടുപോകുന്ന റോഡിന്റെ പ്രവൃത്തിയില്‍ എം.എല്‍.എയും പഞ്ചായത്തും തിരിഞ്ഞുനോക്കാത്തതില്‍ പ്രതി ഷേധിച്ചാണ് സമരം നടത്തിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കുന്ന തരത്തില്‍ പ്രഖ്യാപനം നടത്തുന്ന എം.എല്‍.എ യും പഞ്ചായത്ത് പ്രസിഡന്റും രാജിവയ്ക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സമരത്തിനു മുന്നോടിയായി മുരിങ്ങംപുറായില്‍ നിന്നാരംഭിച്ച പ്രകടനത്തിനു കെ. കോയ, കണ്ടന്‍ പട്ടര്‍ ചോല, എ.പി ബാപ്പു, ഇ.പി ഉണ്ണികൃഷ്ണന്‍, പി.എം അസീസ്, റഊഫ് കൊളക്കാടന്‍, സാദിഖ് കുറ്റിപറമ്പ്, ശിഹാബ് കറുത്തപറമ്പ്, മുജീബ് കറുത്തേടത്ത്, യാസര്‍ ചാലൂളി, മുനീര്‍ ആലുങ്ങല്‍, കൃഷ്ണകുമാര്‍ എതര്‍പാറ നേതൃത്വം നല്‍കി. തുടന്നു പ്രതിഷേധ സംഗമം സംസ്ഥാന ദലിത് ലീഗ് വൈസ് പ്രസിഡന്റ് ഇ.പി ബാബു ഉദ്ഘാടനം ചെയ്തു. കെ. കോയ അധ്യക്ഷ്യനായി. യു.പി മരക്കാര്‍, എം.പി.കെ അബ്ദുല്‍ ബര്‍റ്, പി.വി സുരേന്ദ്രലാല്‍, എ.പി മോയിന്‍, ഗസീബ് ചാലൂളി, പി.പി അബൂബക്കര്‍, സുബിന്‍ കളരിക്കണ്ടി, വി.എന്‍ ഷുഹൈബ്, പി.പി ശിഹാബുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."