നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ധാരണ
തിരുവനന്തപുരം: അരിയുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കാന്‍ ധാരണയായി. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന വ്യാപാര സംഘടനാ പ്രതിനിധികളുമായി സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യാപാരികള്‍ ഉറപ്പ് നല്‍കി. റംസാന്‍, ഓണം കാലയളവില്‍ ആന്ധ്രയില്‍ നിന്നുളള അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് നടപടികളും ആരംഭിച്ചു. അരി, ഉഴുന്ന്, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ലഭ്യം നിലവിലില്ല എന്നിരിക്കെ നിലവിലുളള വിലയില്‍ ന്യായമായ കുറവ് വരുത്താന്‍ വ്യാപാരികള്‍ സന്നദ്ധത പ്രകടിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ പൂര്‍ണ സഹകരണം വ്യാപാരി പ്രതിനിധികള്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."