HOME
DETAILS
MAL
ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
backup
January 28 2019 | 09:01 AM
മനാമ: ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക്ക് ദിനം വർണ ശബളമായ പരിപാടികളോടെ സ്‌കൂളിന്റെ ഇസ ടൌൺ കാമ്പസിൽ ആഘോഷിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തദവസരത്തിൽ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് എം.എൻ., അജയകൃഷ്ണൻ വി. , സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
ദേശീയ ഗാനാലാപത്തോടെ പരിപാടികൾ ആരംഭിച്ചു. റിഫ കാമ്പസിൽ നിന്നുള്ള കരുന്നുകളും ഇസ ടൌൺ കാമ്പസ് വിദ്യാർത്ഥികളും വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ പ്രസംഗത്തിൽ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം ഉദ്ധരിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിനും പൌരന്മാർക്കുമിടയിൽ സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും നമ്മുടെ പ്രതിബദ്ധതയും ഉറപ്പുവരുത്താനുള്ള ഒരു അവസരമാണ് റിപ്പബ്ലിക്ക് ദിനമെന്നു അദ്ദേഹം പറഞ്ഞു.
മികച്ച അക്കാഡമിക് പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഹെഡ് ടീച്ചർ ജോസ് തോമസ്, വിദ്യാർഥിനി നന്ദിനി രാജേഷ് എന്നിവർ റിപ്പബ്ലിക്ക് ദിന പ്രഭാഷണങ്ങൾ നടത്തി. സെക്രട്ടറി സജി ആന്റണി നന്ദി പ്രകടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ബാൻഡ് അംഗങ്ങൾക്കും സ്കൗട് ആൻഡ് ഗൈഡസ് അംഗങ്ങൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."