HOME
DETAILS

സെക്രട്ടേറിയറ്റിലെ 'ദൈവങ്ങള്‍' കണ്ണു തുറന്നില്ല; നീതി തേടിയുള്ള യുവാവിന്റെ സമരം 450 ദിവസം പിന്നിട്ടു

  
backup
March 06 2017 | 20:03 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5

തിരുവനന്തപുരം: രാഷ്ട്രീയ-സാമുദായിക പിന്‍ബലമില്ല. കൂടെ നില്‍ക്കാന്‍ ആളില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും തിരിഞ്ഞുനോക്കിയില്ല. എന്നാലും നിശ്ചയദാര്‍ഢ്യം കൈവിടാതെ ശ്രീജിത്ത് സഹനസമരം തുടരുകയാണ്. തന്റെ സഹോദരന്‍ പൊലിസ് കസ്റ്റഡിയില്‍ മരിച്ചതാണെന്നും ആത്മഹത്യയല്ലെന്നും ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിന് മുമ്പില്‍ അനുജന്‍ ശ്രീജിത്ത് ആരംഭിച്ച ഒറ്റയാള്‍  സമരം 450 ദിവസം പിന്നിട്ടു. അവഗണനക്കു നടുവിലും നീതി ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണീ ചെറുപ്പക്കാരന്‍.
 തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പു പുതുവന്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് (27) വിഷം കഴിച്ചു മരിച്ചെന്നായിരുന്നു പൊലിസിന്റെ നിഗമനം. 2014 മേയ് 19നു രാത്രി 11.30നു പൂവാറില്‍ നിന്നും പാറശാല പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 21നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. 2013ല്‍ നടന്ന ഒരു മോഷണക്കേസിന്റെ പേരിലാണ് ഒരു വര്‍ഷത്തിനു ശേഷം പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചെന്നു പറഞ്ഞാണു ശ്രീജീവിനെ പൊലിസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണു വീട്ടുകാര്‍ പൊലീസ് കസ്റ്റഡി സംബന്ധിച്ച വിവരം അറിയുന്നത്.
അമ്മയും മൂന്നു സഹോദരങ്ങളും  ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു ശ്രീജീവ്. ശ്രീജീവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുകയും ഉന്നത പൊലിസ് മേധാവികള്‍ക്കു പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. ആത്മഹത്യയായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസ് അധികാരികളുടെ ശ്രമം. ഒടുവില്‍ പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കി. പൊലിസിന്റെ മര്‍ദനമേറ്റാണു ശ്രീജീവ് മരിച്ചതെന്നു കംപ്ലെയിന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതോറിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പാറശാല സി.ഐയായിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവര്‍ക്കു മരണത്തില്‍ നേരിട്ടു പങ്കുണ്ടെന്നും അതോറിറ്റി കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരത്തുക കുറ്റക്കാരില്‍ നിന്നും ഈടാക്കി അമ്മ രമണി, സഹോദരന്‍ ശ്രീജിത്ത് എന്നിവര്‍ക്കു നല്‍കണമെന്നും ഉത്തരവുണ്ടായി.
 നഷ്ടപരിഹാരത്തുക ഉടന്‍ കൈമാറണമെന്നും ഉത്തരവിറങ്ങി 10 ദിവസത്തിനകം പുതിയ അന്വേഷണം ആരംഭിക്കണമെന്നും കര്‍ശന നിര്‍ദേശവും ഉണ്ടായി. എന്നാല്‍ ഇതൊന്നും നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു പരാതി നല്‍കിയെങ്കിലും പരിഹാരം ഉടനുണ്ടാകുമെന്ന വാക്കുമാത്രമാണു ലഭിച്ചത്. തുടര്‍ന്നാണു അനുജന്‍ ശ്രീജിത്ത് സമരരംഗത്തേക്കു വന്നത്. അധികാരികളുടെ കണ്ണു തുറപ്പിക്കാനായി സെക്രട്ടേറിയറ്റിന് മുമ്പില്‍ ആരംഭിച്ച സത്യഗ്രഹസമരം 450 ദിവസം പിന്നിട്ടിട്ടും സെക്രട്ടേറിയറ്റിലെ 'ദൈവങ്ങള്‍' ഇനിയും കണ്ണു തുറന്നില്ല.
ഒരു രാഷ്ട്രീയകക്ഷിയും ശ്രീജിത്തിന്റെ സമരത്തിനു പിന്തുണ നല്‍കിയില്ല. ഹോട്ടലിലെ താല്‍ക്കാലിക ജോലി ഉപേക്ഷിച്ചാണു ശ്രീജിത്ത് നീതിക്കുവേണ്ടി സഹനസമരം ആരംഭിച്ചത്. കേസ് സി.ബി.ഐക്കൊണ്ട് അന്വേഷിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെടുന്നു. കുറ്റക്കാരെ ശിക്ഷിക്കാതെയും നഷ്ടപരിഹാരം ലഭിക്കാതെയും സമരത്തില്‍ നിന്നു പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണയാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago