ഏഷ്യൻ രാജ്യങ്ങളുടെ കലാ സാംസ്ക്കാരിക പരിപാടികൾക്ക് വേദിയൊരുക്കി 'ഏഷ്യൻ ഫെസ്റ്റ്' അരങ്ങേറി
റിയാദ്: ആറ് ഏഷ്യൻ രാജ്യങ്ങളുടെ കലാ, സാംസ്കാരിക പരിപാടികൾ ഒരേ വേദിയിൽ അവരതിപ്പിച്ച ഏഷ്യൻ ഫെസ്റ്റ് റിയാദിന് പുത്തനനുഭവമായി. വെസ്റ്റേൺ യൂണിയൻ അവത്രിപ്പിച്ച ലുലു ഏഷ്യൻ ഫെസ്റ്റ് 2020 തുമാമയിലെ സാഹിൽ തീം പാർക്കി വെച്ച് നടന്നു. ഇഎംടി ഗ്ലോബലും ആർ ക്യു പ്രൊഡക്ഷൻസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ പരിപാടികൾ അരങ്ങേറി.
വെസ്‌റ്റേൺ യൂണിയൺ മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് ആഷിഖ് ഉദ്ഘാടനം ചെയ്തു. ആർ ക്യു പ്രൊഡക്ഷൻ ഡയറക്ടർ റഹീൽ അധ്യക്ഷത വഹിച്ചു. അൽയാസ്മിന്‍ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. കെ.റഹ് മത്തുല്ല, ന്യൂ സഫ മക്ക മാനേജിംഗ് ഡയറക്ടർ വി.എം. അശ്‌റഫ്, ഇബ്രാഹീം സുബ്ഹാൻ, മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീൻ വി.ജെ, ചീഫ് കോഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, നെസ്റ്റോ മാർക്കറ്റിംഗ് മാനേജർ ഇംറാൻ സേഠ്, എലൈറ്റ് പെർഫ്യൂംസ് മാർക്കറ്റിംഗ് ഹെഡ് ബാബു ഒതായി, ഫുഡ് പാലസ് റെസ്റ്റോറന്റ് ഡയറക്ടർ ഹംസ, അൽമറായ് ശിഹാബ് സംബന്ധിച്ചു. ഇഎംടി ഗ്ലോബൽ ആർ ക്യു പ്രൊഡക്ഷൻസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടിയ സി.ജി ജോൺസണുള്ള ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു.
സ്‌കൂൾ കുട്ടികൾക്കായി കളറിംഗ്, വനിതകൾക്കായി ഹെന്ന, ഫെയ്‌സ് പെയിന്റിംഗ്, ഫുഡ് ഫെസ്റ്റിവൽ, ബസന്ത് കൈറ്റ് ഫ്‌ളയിംഗ് ഫെസ്റ്റിവൽ, ടാലന്റ് ഷോ എന്നിങ്ങനെ ഏറെ വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ രാജ്യക്കാരായ കലാകാരന്മാർ അവതരിപ്പിച്ചത്. ന്യൂ സഫാ മക്ക പോളിക്ലിനിക്കിന്റെ നേതൃത്വത്തിൽ രക്തസമ്മർദ്ദം, പ്രമേഹം, സൗജന്യ വൈദ്യ പരിശോധനയും നടന്നു. അസഹർ, അഡ്വ. അനീസ് നേതൃത്വം നൽകി. ആകാശത്ത് വർണ്ണ വിസ്മയം വിരിയിച്ച കൈറ്റ് ഫെസ്റ്റിന് പാക്കിസ്താൻ സ്വദേശികൾ നേതൃത്വം നൽകി. അൽയാസ്മിൻ സ്‌കൂളിലെ അഞ്ച് വയസ്സുകാരനായ മുഹമ്മദ് റാസി അരിമ്പ്രയുടെ ക്വിസ് പ്രോഗ്രാം സദസ്സിനെ കയ്യിലെടുത്തു. സദസ്സിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയ റാസിയുടെ പ്രകടനം ശ്രദ്ദേയമായി. മണി വി പിള്ളയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിഷ്ണുദാസിന്റെ നേതൃത്വത്തിലുള്ള പോൾസ്റ്റാർ ഡാൻസ് അക്കാദമി, ശ്രീലങ്കൻ, ബംഗ്ലാദേശ്, ഫിലിപൈൻസ് നൃത്തനൃത്യങ്ങളും നടന്നു. ശ്രീലങ്കൻ അംബാസഡർ അസ്മി തസീം സമ്മാനദാനം നിർവഹിച്ചു. ഉബൈദ് എടവണ്ണ, അസീസ് കടലുണ്ടി, ഖമർ ഭാനു അബ്ദുസ്സലാം, സുബി സജിൻ, ഷക്കീല വഹാബ്, സജ്‌ന സലീം, സുബി ശംസ്, ഷാജിന, ഷിനോജ് കൊയിലാണ്ടി, ഉമർ ഷരീഫ്, ഇഅ്തിസാം എന്നിവർ നേതൃത്വം നൽകി. തങ്കച്ചൻ വർഗീസിന്റെയും ആഖിബിന്റെയും നേതൃത്വത്തിൽ സംഗീത പരിപാടി നടന്നു. സജിൻ നിഷാൻ, ആദിൽ മഹമൂദ്, ഹിബ അബ്ദുസ്സലാം എന്നിവർ അവതാരകരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."