HOME
DETAILS

ദേശീയ സമുദ്ര മത്സ്യനയം: മത്സ്യത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടി

  
backup
June 17 2016 | 02:06 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%ae

തിരുവനന്തപുരം: ദേശീയ സമുദ്ര മത്സ്യനയത്തിനു രൂപം നല്‍കാന്‍ നിയോഗിക്കപ്പെട്ട ഡോ. എസ്. അയ്യപ്പന്‍ കമ്മിറ്റി തയാറാക്കിയ കരടു റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സംഘടനകളടക്കം ബന്ധപ്പെട്ടവരുടെ അഭിപ്രായവും നിര്‍ദേശങ്ങളും തേടി. ഇതിനായി റിപ്പോര്‍ട്ടിന്റെ രണ്ടാം കരടു രൂപം കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തു.

അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജൂണ്‍ 26നകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കരടു റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിനായി ജൂണ്‍ ഒന്നിന് കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയതുമില്ല. വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് മത്സ്യബന്ധനാനുമതി നല്‍കുന്നതടക്കമുള്ള കമ്മിറ്റിയുടെ ചില നിലപാടുകളോട് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

ഇതുകൂടി കണക്കിലെടുത്തായിരുന്നു സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് അന്ന് സര്‍ക്കാര്‍ കമ്മിറ്റിയെ അറിയിച്ചത്. എന്നാല്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായമാരായാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

കരടു റിപ്പോര്‍ട്ടിന്റെ പ്രാഥമിക ഘട്ടത്തില്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുള്ള അഭിപ്രായങ്ങല്‍ തേടിയിരുന്നു. ഇതിനായി ചോദ്യാവലി തയാറാക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യാവലിയില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നു. ദുരൂഹത കാരണം പല സംഘടനകളും മറുപടി നല്‍കാന്‍ തയാറായില്ല. ഇതെല്ലാം കണക്കിലെടുത്താണ് രണ്ടാം കരടു റിപ്പോര്‍ട്ടിനെക്കുറിച്ച് കമ്മിറ്റി ഇപ്പോള്‍ അഭിപ്രായം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  a month ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  a month ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  a month ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  a month ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago