HOME
DETAILS

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

  
Web Desk
November 19, 2024 | 2:24 PM

Lost faith in PM Congress letter to President on Manipur conflict

ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മണിപ്പൂർ സംഘർഷത്തിൽ ഇടപെടൽ ആവിശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. മണിപ്പൂർ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഉടനടി നടപടി ആവിശ്യപ്പെട്ടാണ് കത്ത്. മണിപ്പൂരിലെ സമ്പദ് വ്യവസ്‌ഥയെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും കലാപം ബാധിച്ചുവെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

“കേന്ദ്ര സർക്കാരും മണിപ്പൂർ സംസ്‌ഥാന സർക്കാരും ഉള്ളതുപോലെ മണിപ്പൂരിൽ സമാധാനം പുനഃസ്‌ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംസ്‌ഥാനത്തെ ജനങ്ങൾക്ക് രണ്ടു സർക്കാരുകളിലും വിശ്വാസം നഷ്‌ടമായിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും മണിപ്പൂരിലെ ജനങ്ങൾ സ്വന്തം മണ്ണിൽ അരക്ഷിതാവസ്‌ഥയിലകപ്പെടുകയാണ്. 540 ദിവസത്തിലേറെയായി നിസഹായരായി നിൽക്കുകയാണ് അവർ. അവർക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു." - ഖർഗെ കത്തിൽ പറയുന്നു.

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകുന്നില്ല. കഴിഞ്ഞ 18 മാസത്തിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് മൂന്നു തവണ മണിപ്പൂർ സന്ദർശനം നടത്തിയിട്ടുണ്ട്. ഈ കാലയളവിൽ താനും സംസ്ഥാനം സന്ദർശിച്ചു. മണിപ്പൂർ സന്ദർശിക്കുന്നതിൽ നിന്നും പ്രധാനമന്ത്രി മാറിനിൽക്കുന്നത് ആർക്കും മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്നും ഖർഗെ കത്തിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  7 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  7 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  7 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  7 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  7 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  7 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  7 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  7 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  7 days ago