കൊട്ടിയൂര്‍ പീഡനം, സി.ഡബ്ല്യു.സി.യുടെ നടപടി ഹീനം: പോരാട്ടം
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന് ഫാ. റോബിനെ സംരക്ഷിക്കാന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്ത സി.ഡബ്ല്യു.സി ചെയര്മാന് തേരകത്തിന്റെയും സമിതി അംഗം ഡോ. ബെറ്റിയുടെയും നടപടി അത്യന്തം ഹീനവും സ്വജന പക്ഷപാതവുമാണന്നും പോരാട്ടം മേഖലാ കമ്മിറ്റി ജോ.കണ്‍വീനര്‍ കെ ചാത്തു പറഞ്ഞു. ഉന്നത അധികാര ബന്ധങ്ങളുള്ള ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതികള്‍ വിദേശത്തേക്കടക്കം രക്ഷപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. സി.ഡബ്ല്യു.സി ജില്ലാ കമ്മിറ്റി പിരിച്ചു വിടുകയും ആദിവാസികള്‍ക്കെതിരേ ആ കമ്മിറ്റിയുടെ നിര്‍ബന്ധം മൂലം ചുമത്തിയ മുഴുവന്‍ പോസ്കോ കേസുകള്‍ പിന്‍വലിക്കുകയും വേണം. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ തയാറായില്ലങ്കില്‍ ശക്തമായ സമരം നടത്തുമെന്നും സാമൂഹ്യ വിരുദ്ധരെയും സ്ത്രീ മര്‍ദകരെയും തെരുവില്‍ നേരിടാന്‍ ജനങ്ങള്‍ തയാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."