HOME
DETAILS

മൈക്രോസ്‌കോപ്പിനെ അറിയാം

  
backup
June 17 2016 | 09:06 AM

know-microscope

സ്‌കൂളിലെ സയന്‍സ് ലാബില്‍ കൂട്ടുകാര്‍ മൈക്രോസ് സ്‌കോപ്പ് ഉപയോഗിക്കാറുണ്ടല്ലോ. മൈക്രോസ്‌കോപ്പിനെക്കുറിച്ച് കൂടുതലറിയാം

ഒരു വസ്തുവിനെ വലുതായി നിരീക്ഷിക്കാനാണ് മൈക്രോസ്‌കോപ്പ് ഉപയോഗിക്കുന്നത്. നഗ്നനേത്രം കൊണ്ടു കാണാനാവാത്ത വസ്തുക്കളെ മൈക്രോ സ്‌കോപ്പിലൂടെ വലുതായി കാണാനാകും. ഒപ്റ്റിക്കല്‍ മൈക്രോസ്‌കോപ്പ്, ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ,അള്‍ട്രാമൈക്രോസ്‌കോപ്പ് തുടങ്ങിയ വിവിധ തരത്തിലുള്ള മൈക്രോസ്‌കോപ്പുകളുണ്ട്.

സാധാരണ മൈക്രോസ്‌കോപ്പിലൂടെ ആയിരം മടങ്ങ് വലുപ്പത്തില്‍ ഒരു വസ്തുവിനെ നിരീക്ഷിക്കാമെങ്കില്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ ലക്ഷംമടങ്ങ് വലുപ്പത്തില്‍ കാണാന്‍ സാധിക്കും.


വാക്കിന്റെ ഉല്‍പ്പത്തി

ചെറിയത് എന്നര്‍ഥമുള്ള മൈക്രോ എന്ന ഗ്രീക്ക് വാക്കും കാണുക എന്നര്‍ഥമുള്ള സ്‌കോപ്പെയ്ന്‍ എന്ന ഗ്രീക്ക് വാക്കും ചേര്‍ന്നാണ് മൈക്രോസ്‌കോപ്പ് എന്ന വാക്കുണ്ടായത്. ജിയോവാനി ഫേബ് ആണ് മൈക്രോസ്‌കോപ്പ് എന്ന പേര് സംഭാവന ചെയ്തത്. ഗലീലിയോ നിര്‍മിച്ച സൂക്ഷ്മ ദര്‍ശിനിയെ അദ്ദേഹം ഈ പേരിട്ട് വിളിച്ചു. എന്നാല്‍ ഈ ഉപകരണത്തിന് ഗലീലിയോ ഒകോയ്‌ലെയ്‌നോ എന്നാണ് വിളിച്ചത്. ഈ പദത്തിന്റെ അര്‍ഥം ചെറിയ കണ്ണ് എന്നാണ്.

കോംപൗണ്ട് മൈക്രോസ്‌കോപ്പ്

വ്യത്യസ്ത ആവര്‍ധന ശേഷിയുള്ള മൂന്നു ഒബ്ജക്റ്റ് ലെന്‍സുകള്‍ ഘടിപ്പിക്കാവുന്നതാണ് കോംപൗണ്ട് മൈക്രോസ്‌കോപ്പ്. ആദ്യത്തെ കോംപൗണ്ട് മൈക്രോസ്‌കോപ്പിന്റെ നിര്‍മാതാവ് സചരിയാസ് ജാന്‍സെന്‍ ആണ്. 1590ല്‍ ആണ് ഈ കണ്ടെത്തല്‍ അദ്ദേഹം നടത്തിയത്. 1609 ല്‍ ഗലീലിയോ ഗലീലി കോണ്‍കേവ് ,കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിച്ച് കോംപൗണ്ട് മൈക്രോസ്‌കോപ്പ് നിര്‍മിച്ചു. 1619ല്‍ കോര്‍ണീ ലൈസ് ഡ്രെബല്‍ എന്ന ഡച്ച് ശാസ്ത്രജ്ഞന്‍ രണ്ട് കോണ്‍ വെക്‌സ് ലെന്‍സുകള്‍ ഉപയോഗിച്ച് മൈക്രോസ്‌കോപ്പ് നിര്‍മിച്ചു.

1674 ല്‍ ആന്റണ്‍ വാന്‍ ലീവെന്‍ ഹുക് ജീവ ശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായി സിംപിള്‍ മൈക്രോസ്‌കോപ്പുമായി രംഗത്തെത്തി. 1863 ല്‍ ഹെന്‍ റി ക്ലിഫണ്‍ സോര്‍ബി, മെറ്റലര്‍ജിക്കല്‍ മൈക്രോസ്‌കോപ്പ് കണ്ടെത്തി.1986ല്‍ ഗേര്‍ഡ് ബിനിങ് ,ആറ്റോമിക് ഫോഴ്‌സ് മൈക്രോസ്്‌കോപ്പുമായി രംഗത്തെത്തി.

microscope (1)

ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്

1931 ല്‍ ഏണസ്റ്റ് റൂസ്‌ക ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് കണ്ടെത്തി. രണ്ട് വിധത്തിലുള്ള ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകളുണ്ട്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്, സ്‌കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് എന്നിവയാണത്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ ഒരു ഒബ്ജക്റ്റിനെ ഒറ്റനോട്ടത്തില്‍ വീക്ഷിക്കാം. എന്നാല്‍ സ്‌കാനിങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ ഈ വീക്ഷണം ഘട്ടം ഘട്ടമായാണ് സാധ്യമാകുന്നത്. ഇതിലൂടെ ഒബ്ജക്റ്റിന്റെ ത്രിമാനരൂപം നമുക്കു സാധ്യമാകുന്നു. ഇന്ന് ഈ രണ്ട് സാങ്കേതിക വിദ്യയും ഒരുമിക്കുന്ന സ്‌കാനിങ് ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പും നിലവിലുണ്ട്.

റോബര്‍ട്ട് ഹുക്കും
മൈക്രോസ്‌കോപ്പും

1665 ല്‍ റോബര്‍ട്ട് ഹുക്കാണ് വളരെ ലളിതരൂപത്തിലുളള മൈക്രോസ്‌കോപ്പ് ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൈക്രോസ്‌കോപ്പ് നിരീക്ഷണങ്ങള്‍ക്കിടയിലാണ് ആദ്യമായി സെല്ലുകളെ (കോശം) കണ്ടെത്തിയത്. നിരീക്ഷണ വസ്തുവില്‍ കണ്ട കുഞ്ഞറകളെ അദ്ദേഹം സെല്ലുലെ എന്ന് വിളിക്കുകയും പിന്നീട് സെല്‍ എന്ന വാക്ക് രൂപപ്പെടുകയും ചെയ്തു.

 

microscope
മൈക്രോസ്‌കോപ്പിലെ ഭാഗങ്ങള്‍

ഐ പീസ്

മൈക്രോസ് സ്‌കോപ്പിന്റെ ഏറ്റവും മുകളിലത്തെ ലെന്‍സാണ് ഐ പീസ്. ഒരു ഒബ്ജക്റ്റിനെ ഇതിലൂടെയാണ് നിരീക്ഷിക്കുന്നത്.

ഒബ്ജക്റ്റീവ് ലെന്‍സ്

നിരീക്ഷിക്കേണ്ട ഒബ്ജക്റ്റിന്റെ പ്രതിബിംബം വലുതാക്കി ഐ പീസിനുള്ളിലെ പ്രതലത്തില്‍ പതിപ്പിക്കും. ഒബ്ജക്റ്റീവ് ലെന്‍സ് ഘടിപ്പിക്കുന്ന ഭാഗമാണ്


നോസ് പീസ്.

ഒരു കോംപൗണ്ട് മൈക്രോസ് സ്‌കോപ്പില്‍ മൂന്ന് ഒബ്ജക്റ്റീവ് ലെന്‍സുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും.

നോബ്

ഒരു ഒബ്ജക്റ്റിലേക്ക് ലെന്‍സിനെ ഫോക്കസ് ചെയ്യാനാണ് മൈക്രോസ് സ്‌കോപ്പില്‍ നോബുകള്‍ ഉപയോഗിക്കുന്നത്. രണ്ടു തരത്തിലുള്ള നോബുകളാണ് സാധാരണ മൈക്രോസ് സ്‌കോപ്പില്‍ ഉണ്ടാകുക. വലിയ നോബിനെ കോഴ്‌സ് അഡ്ജസ്റ്റ്‌മെന്റ് എന്നും ചെറിയ നോബിനെ ഫൈന്‍ അഡ്ജസ്റ്റ്‌മെന്റ് എന്നും പറയുന്നു.

ഡയഫ്രം

പ്രകാശ തോത് നിയന്ത്രിക്കുന്നു

കണ്ടന്‍സര്‍

പ്രകാശത്തെ ഒബ്ജക്റ്റിലേക്ക് പ്രതിഫലിപ്പിക്കുന്നു

മിറര്‍

പ്രകാശസ്രോതസില്‍നിന്ന് പ്രകാശം ഡയഫ്രത്തിലേക്ക് പ്രതിഫലിപ്പിക്കുന്നു

സ്‌റ്റേജ്

സ്ലൈഡ് വയ്ക്കാനുള്ള ഭാഗമാണിത്.

ആം

റ്റിയൂബിനേയും ബേസിനേയും കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നു

ബേസ്

മൈക്രോസ്‌കോപ്പിന്റെ അടിഭാഗമാണിത്

റ്റിയൂബ്

ഐ പീസിനെ ഒബ്ജക്റ്റീവ് ലെന്‍സിലേക്ക് കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നു


നിരീക്ഷണ വസ്തു

മൈക്രോസ് സ്‌കോപ്പിലൂടെ ഒരു വസ്തുവിനെ നിരീക്ഷിക്കാന്‍ കൂട്ടുകാര്‍ തയാറാകുന്നതിനു മുമ്പ് നിരീക്ഷിക്കേണ്ട വസ്തു തയാറാക്കേണ്ടതുണ്ട്. ആദ്യമായി നിരീക്ഷണ വസ്തുവിന്റെ ജലാംശം നഷ്ടമാകാതിരിക്കാന്‍ പെട്രിഡിഷിലെ ജലത്തില്‍ മുക്കിവയ്ക്കണം.

വളരെ നേര്‍ത്തതും കേടുപാടുകള്‍ സംഭവിക്കാത്തതുമായ വസ്തുവിന്റെ കുറുകയെള്ള ഛേദങ്ങള്‍ ബ്രഷ് കൊണ്ടെടുത്ത് സ്‌റ്റെയിന്‍ കലര്‍ത്തിയ ഡിഷില്‍ വയ്ക്കുക. നിരീക്ഷണ വസ്തുവിന്റെ ഭാഗങ്ങള്‍ക്ക് നിറം നല്‍കാനാണ് സ്‌റ്റെയിന്‍ ഉപയോഗിക്കുന്നത്. വിവിധ തരത്തിലുള്ള സ്‌റ്റെയിനുകള്‍ ഈ കാര്യത്തിനായി ഉപയോഗിക്കാം. സസ്യങ്ങളുടെ ഭാഗമാണ് നിരീക്ഷിക്കേണ്ടതെങ്കില്‍ സഫ്രാനിന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു സ്ലൈഡിന് മുകളില്‍ രണ്ടു തുള്ളി ഗ്ലിസറിന്‍ ഇറ്റിച്ച് അതിന് മുകളിലായി നിരീക്ഷണ വസ്തുചേര്‍ത്ത് വയ്ക്കുക. നിരീക്ഷണ വസ്തുവിന് നിര്‍ജലീകരണം സംഭവിക്കാതിരിക്കാനാണ് ഗ്ലിസറിന്‍ ഉപയോഗിക്കുന്നത്. ഇനി ഒബ്ജക്റ്റിനെ കവര്‍ ഗ്ലാസ് കൊണ്ട് മൂടണം. ഇതോടെ നിരീക്ഷണ വസ്തു തയാറായി. ഇനി മൈക്രോസ്‌കോപ്പിന്റെ സ്‌റ്റേജില്‍വച്ച് നിരീക്ഷണം തുടങ്ങാം.


സാധാരണ മൈക്രോസ്‌കോപ്പും
ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പും

സാധാരണ മൈക്രോസ്‌കോപ്പ്
ആയിരം മടങ്ങ് വലുപ്പത്തില്‍ ഒബ്ജക്റ്റിനെ കാണാന്‍ സാധിക്കുന്നു. പ്രകാശം,ലെന്‍സുകള്‍ എന്നിവ ഉപയോഗപ്പെടുത്തി ഒബ്ജക്റ്റിനെ വലുതാക്കി കാണിക്കുന്നു.

ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്

ലക്ഷം മടങ്ങ് വലുപ്പത്തില്‍ ഒബ്ജക്റ്റിനെ കാണാന്‍ സാധിക്കുന്നു. ഇലകട്രോണ്‍,കാന്തിക മണ്ഡലം എന്നിവ ഉപയോഗപ്പെടുത്തി ഒബ്ജക്റ്റിനെ വലുതാക്കി കാണിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കണേ

ഒരിക്കലും മൈക്രോസ്‌കോപ്പിന്റെ മിററില്‍ നേരിട്ടുള്ള സൂര്യപ്രകാശം പതിപ്പിക്കരുത്. ഇത് ചിലപ്പോള്‍ കൂട്ടുകാരുടെ കാഴ്ച ശേഷി തന്നെ തകരാറിലാക്കിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago