ഇതരസംസ്ഥാന തൊഴിലാളികള്‍: പത്തനംതിട്ടയിലും നിരവധി കേസുകള്‍
പത്തനംതിട്ട: ഇതരസംസ്ഥാന തൊഴിലാളികളുടെ വരവ് അനുദിനം വര്‍ധിച്ചുവരുന്ന ജില്ലയാണ് പത്തനംതിട്ടയും. ബംഗാളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ തേടി ഇവിടേക്കെത്തുന്നത്. ജോലിക്കായി എത്തുന്ന ഇവരില്‍ പലരും മോഷണം, പീഡനം എന്നീ കേസുകളില്‍ ഉള്‍പ്പെടുന്നതും പതിവാണെന്ന് പൊലിസ് പറയുന്നു. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികളെ പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നുംതന്നെ ജില്ലാ തൊഴില്‍ വകുപ്പിനോ പൊലിസിനോ ഇല്ല.
തൊഴില്‍ വകുപ്പിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം ഇരുപതിനായിരത്തില്‍ അധികം ഇതര സംസ്ഥാനതൊഴിലാളികളാണ് ഉള്ളത്. ഇവരുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ ഇതുവരെ നടക്കാത്തതാണ് അവ്യക്തതക്കു കാരണമെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും ജോലിസ്ഥലം മാറുന്നതനുസരിച്ച് താമസം മാറുന്നതും വിവര ശേഖരണത്തിന് പ്രയാസമുണ്ടാക്കുന്നു. ഇവരെപ്പറ്റി തൊഴില്‍ ദാതാക്കള്‍ക്കും പൂര്‍ണമായ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. പ്രധാനമായും നിര്‍മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ ജോലി ചെയ്യുന്നത്. ആവശ്യത്തിന് അനുസരിച്ച് കരാറുകാര്‍ക്ക് ഇതര സംസ്ഥാനക്കാരെ വിതരണം ചെയ്യുന്ന ഏജന്റുമാരും ഇവരുടെ വരവോടെ സജീവമാണ്.
ബേക്കറി, ഇറച്ചിക്കടകള്‍ തുടങ്ങി നിരവധി കച്ചവട കേന്ദ്രങ്ങളാണ് ഇവരുടെ മറ്റ് പ്രവര്‍ത്തന മേഖലകള്‍. ചില വീടുകളില്‍ സഹായികളായും ഇവര്‍ താമസിക്കുന്നു. ഇത്തരത്തിലുള്ളവര്‍ ഉള്‍പ്പെട്ട കേസുകള്‍ നിരവധിയാണ് ജില്ലയില്‍ ഉള്ളത്. 85 കേസുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പീഡനശ്രമം, മോഷണം, ലഹരിവില്‍പന തുടങ്ങിയ കേസുകളാണ് ഇതില്‍ ഏറെയും. ഒടുവില്‍ റിപ്പോര്‍ട് ചെയ്ത പീഡന കേസിലും പ്രതി അസം സ്വദേശിയായിരുന്നു. അന്‍പതുകാരിയെ രാത്രി വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം കോന്നിയിലാണ് നടന്നത്. നിര്‍മാണ തൊഴിലാളി ആയിരുന്നു പ്രതി. ഇത്തരത്തില്‍ പ്രതികളായ ഇതര സംസ്ഥാനക്കാരുടെ എണ്ണമല്ലാതെ മറ്റ് വിവരങ്ങള്‍ പൊലിസിനും ലഭ്യമല്ല. ബാക്കിയുള്ളവര്‍ എവിടെയൊക്കെ താമസിക്കുന്നു എന്നതടക്കമുള്ള വിവരങ്ങളും ലഭ്യമല്ല. കൂട്ടത്തോടെ താമസിക്കുന്ന പതിവു തുടരുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവരുടെ വരവോടെ ജില്ലയില്‍ ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത കൂടിയതായും പൊലിസ് വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."