HOME
DETAILS
MAL
യെസ് ബാങ്ക് പ്രതിസന്ധി: ആര്.ബി.ഐ ഹ്രസ്വകാല വായ്പ നല്‍കുമെന്ന് റിപ്പോര്‍ട്ട്
backup
March 07 2020 | 07:03 AM
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് 8,000-10,000 കോടി ഹ്രസ്വകാല വായ്പ നല്‍കിയേക്കും. കുറഞ്ഞ പലിശയ്ക്കാണ് വായ്പ നല്‍കുക. ഈ തുക നിക്ഷേപകരുടെ പണം തിരകെ നല്കാന് ഉപയോഗിക്കും.
അതേസമയം, യെസ് ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നിയമവശം എസ്.ബിഐ പരിശോധിച്ചു വരികയാണ്. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍ എസ്.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിച്ച് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
അതിനിടെ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ നടപടി. റാണയുടെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."