HOME
DETAILS
MAL
ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടി; യുവാവ് അറസ്റ്റില്‍
backup
March 07 2017 | 20:03 PM
കണ്ണൂര്‍: യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റുചെയ്തു. ഇരിണാവ് പടഞ്ഞാറ്റെപാറയില് ഷഫീഖിനെ(37)യാണ് വളപട്ടണം സി.ഐ ടി.കെ രത്നകുമാറും സംഘവും അറസ്റ്റുചെയ്തത്. അലവില്‍ സ്വദേശിയായ യുവതിയുടെ 85 പവന് സ്വര്‍ണാഭരണങ്ങളും വാഹനാപകടത്തില്‍ മരിച്ച മാതാവിന്റെ നഷ്ടപരിഹാര തുകയിനത്തില്‍ ലഭിച്ച 10 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതി താനുമായി അടുപ്പത്തിലായി പീഡനത്തിന് ശ്രമിക്കുകയും വിവരം പുറത്തുപറയാതിരിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്തുവെന്നു യുവതി ഡി.വൈ.എസ്.പിക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."