HOME
DETAILS

ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണം വേഗത്തിലാക്കണമെന്ന് എസ്.പി

  
backup
June 17 2016 | 23:06 PM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0

കാസര്‍കോട്: പെരുമ്പാവൂരിലെ ജിഷ കൊലപാതകത്തിലെ പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണെന്നു തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവര ശേഖരണം വേഗത്തിലാക്കാന്‍ ജില്ലാ പൊലിസ് മേധാവി പൊലിസ് സ്റ്റേഷനുകളില്‍ നിര്‍ദേശം നല്‍കി. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇതരസംസ്ഥാനതൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ സര്‍ക്കാര്‍ അതാതു ജില്ലാഭരണകൂടങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണു കാസര്‍കോട് ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തു മറുനാട്ടുകാര്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ വാടകക്കു നല്‍കുമ്പോള്‍ ഇവരുടെ വിലാസവും തിരിച്ചറിയല്‍ രേഖകളും വാങ്ങാത്ത ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് എസ്.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതാതു സ്റ്റേഷനുകളിലെ എസ്. ഐമാര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹായവും ഇതിനായി തേടും.
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളിലും വാടകവീടുകളിലും മറ്റുമായി നിരവധി ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ട്. ബംഗാള്‍, ഒറീസ, അസാം, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. കൃത്യമായ വിലാസങ്ങളും തിരിച്ചറിയല്‍ രേഖകളും നല്‍കാതെയാണ് ഭൂരിഭാഗം പേരും കഴിയുന്നത്. ഇവര്‍ക്കു താമസിക്കാന്‍ സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ ഇവരുടെ വിലാസവും മറ്റുമടക്കം വിശദമായ വിവരങ്ങള്‍ ശേഖരിക്കണമെന്ന് മുമ്പ് തന്നെ പൊലിസ് ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
നീലേശ്വരത്തും കാഞ്ഞങ്ങാട്ടും നടന്ന നാടിനെ നടുക്കിയ രണ്ടു കൊലപാതകക്കേസുകളില്‍ ഇതരസംസ്ഥാനക്കാര്‍ പ്രതികളാണ്. മടിക്കൈ സ്വദേശിനിയായ ഭര്‍തൃമതിയെ കുത്തിക്കൊന്ന കേസും കാഞ്ഞങ്ങാട്ട് കാര്‍ വാര്‍ വാഷിങ് സ്ഥാപനത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളായ ഇതരസംസ്ഥാനക്കാര്‍ ഇപ്പോഴും ജയിലിലാണ്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഇതരസംസ്ഥാനക്കാര്‍ക്കിടയിലെ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണമുണ്ടായെങ്കിലും പിന്നീട് നടപടികളെല്ലാം നിലയ്ക്കുകയായിരുന്നു.
കാസര്‍കോടിനടുത്ത് നുള്ളിപ്പാടിയിലാണ് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണവിഭാഗം വെള്ളിയാഴ്ച രാവിലെ ശേഖരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago