HOME
DETAILS

തടങ്കലില്‍ തുടരുന്ന കശ്മിര്‍ മുന്‍ മുഖ്യമന്ത്രിമാര്‍

  
backup
March 10 2020 | 17:03 PM

editorial-11-march-2020

 



ആറു മാസത്തിലധികമായി പുറത്തെ വെളിച്ചവും വായുവും നിഷേധിക്കപ്പെട്ട് കശ്മിരിലെ മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്. ദേശീയവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങളെയും നീതിപീഠങ്ങളുടെ ഇടപെടലുകളെയും നിശ്ശേഷം തള്ളിക്കളഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം തുടരുകയാണ്. കോണ്‍ഗ്രസ് ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും മുന്‍ മുഖ്യമന്ത്രിമാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരിക്കുകയാണ്.
പൊതു സുരക്ഷാ നിയമം ചുമത്തിയാണ് ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ഇവരുടെ വീടുകളെ ഇതിനായി സബ് ജയിലുകളാക്കി മാറ്റിയിരിക്കുന്നു. പൊതു സുരക്ഷയ്ക്ക് ഹാനികരമാകുന്ന എന്തു പ്രവൃത്തിയാണ് ഇവരില്‍ നിന്നുണ്ടായതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ഈ അന്യായം തുടരുന്നത്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിക്കാന്‍ പോലും കോടതികള്‍ ഭയപ്പെടുന്നു. അത്രമേല്‍ ഇന്ത്യയുടെ പൗരാവകാശവും നീതിയും ന്യായവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
പൗരരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ഇന്ന് കശ്മിരില്‍ കഴിയുന്നില്ല. സംസ്ഥാനം വലിയൊരു തടങ്കല്‍ പാളയത്തിന്റെ പരുവത്തിലാണ്. പ്രതിപക്ഷ കക്ഷി നേതാക്കളെ അവിടെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ വലതുപക്ഷക്കാരായ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പ്രവേശനം നല്‍കി ലോകത്തിന്റെ കണ്ണില്‍ മറയിടുന്നു.
കശ്മിരില്‍ വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന് കോടതി പറഞ്ഞിട്ട് മാസങ്ങളായി. ഇതുവരെ അതു പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ല. 2022ഓടെ രാജ്യത്ത് ഫാസിസ്റ്റ് ഭരണം നടപ്പാക്കുന്നതിന്റെ ആദ്യ പടിയായിട്ടു വേണം കശ്മിരിനെ വലിയൊരു തടങ്കല്‍ പാളയമാക്കിയതിനെ മനസ്സിലാക്കാന്‍. അതിനു പിറകെ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ഈ ശ്രമത്തിന് ആക്കം കൂട്ടാനായിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങി എല്ലാം ചവിട്ടിയരച്ചുകൊണ്ടിരിക്കുന്നു ആഭ്യന്തര വകുപ്പിനു കീഴില്‍.
സത്യസന്ധമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ന്യായാധിപരെ അവരെഴുതിയ വിധി പ്രസ്താവത്തിന്റെ മഷിയുണങ്ങും മുമ്പ് അര്‍ധരാത്രിയില്‍ സ്ഥലംമാറ്റുന്നു. ഡല്‍ഹി വംശഹത്യയ്ക്കു നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ സ്ഥലംമാറ്റിയതിനു പിന്നാലെ കഴിഞ്ഞ ദിവസം 2002ലെ നരോദ പാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയായിരുന്ന ബി.ജെ.പി നേതാവും മുന്‍ ഗുജറാത്ത് മന്ത്രിയുമായ മായ കൊട്‌നാനി മുഖ്യ പ്രതിയായ കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നു. വിചാരണ കഴിഞ്ഞ് വിധി പറയാനിരിക്കെയാണ് പ്രത്യേക എസ്.ഐ.ടി ജഡ്ജി എം.കെ ദവെയെ സ്ഥലംമാറ്റിയത്.
എന്തൊക്കെ എതിര്‍പ്പുകളും പ്രതിഷേധങ്ങളുമുണ്ടായാലും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയെ നിഷ്‌കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം തവണ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ പുറംലോകം കാണാതെ ആറു മാസത്തിലധികമായി തടവ് അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ പ്രതിഷേധജ്വാല ഉയര്‍ത്താന്‍ മുന്‍പന്തിയില്‍ ഉണ്ടാകേണ്ടത് കോണ്‍ഗ്രസാണ്.
ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ വിചാരണ പോലും കൂടാതെ രണ്ടു വര്‍ഷം തടവിലിടാവുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അഞ്ചു തവണ കശ്മിരിന്റെ മുഖ്യമന്ത്രിയായ ഒരുരാജ്യസ്‌നേഹിക്കു നേരെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ പ്രതികാര രാഷ്ട്രീയം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഉമര്‍ അബ്ദുല്ലയെയും മെഹബൂബ മുഫ്തിയെയും സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് 107, 151 വകുപ്പുകള്‍ ചുമത്തി തടങ്കലില്‍ വച്ചിരിക്കുന്നത്.
ഇന്നത്തെ അവസ്ഥയ്ക്കു മുമ്പുള്ള കാലത്തേക്ക് ഒരു തിരിച്ചുപോക്ക് ഇനിയുണ്ടാകുമോ എന്ന ആശങ്കയിലാണ് കശ്മിര്‍ ജനത. ഈ സന്ദിഗ്ധ ഘട്ടത്തില്‍ കശ്മിര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അവരുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരിക്കണം ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കടമ. കശ്മിരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഭരണം പങ്കിട്ട ബി.ജെ.പി ഒരുനാള്‍ പെട്ടെന്ന് അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് രാജ്യത്തെ ഫാസിസ്റ്റ്‌വല്‍കരിക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണ്. ഇതിനെതിരേ പോരാടുക എന്നതു മാത്രമാണ് ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ മുമ്പിലുള്ള മാര്‍ഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago