അജ്മീര്‍ സ്ഫോടനം: അസീമാനന്ദയെ കോടതി കുറ്റവിമുക്തനാക്കി
ജയ്പൂര്‍: 2007 ല്‍ അജ്മീറിലെ ഖാജാ മൊഈനുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍എസ്എസ് മുന്‍ പ്രവര്ത്തകന് അസീമാനന്ദയെ കോടതി കുറ്റവിമുക്തനാക്കി.
പ്രത്യേക എന്‍ഐഎ കോടതിയാണ് അസീമാനന്ദയെ വെറുതേവിട്ടത്.. കേസില്‍ മൂന്നു പേര് കുറ്റക്കാരാണെന്നും കോടതി വിധിച്ചു.
സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍ ദേവേന്ദ്ര ഗുപ്ത എന്നിവരാണ് കുറ്റക്കാര്‍. സ്ഫോടനത്തിലെ പ്രധാനപ്രതിയായ ആര്‍എസ്എസ് പ്രചാരകന് സുനില്‍ ജോഷി കൊല്ലപ്പെട്ടിരുന്നു.
2007 ഒക്ടോബര്‍ 11നു നടന്ന സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
2011 ലാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നത്. സ്ഫോടനം ആസൂത്രണം ചെയ്തത് അസീമാനന്ദയെന്നാണ് എന്‍ഐഎ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തെളിവുകള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതി അസീമനന്ദയെ കുറ്റവിമുക്തനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."