HOME
DETAILS

വൈകല്യങ്ങള്‍ നിഷ്പ്രഭമാക്കി പ്രശാന്ത് നേടിയത് ലോക റെക്കോര്‍ഡ് മെമ്മറിപവറിന് അതിര്‍വരമ്പുകളില്ല

  
backup
March 08, 2017 | 7:11 PM

%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%ae%e0%b4%be


പേരൂര്‍ക്കട: ജന്മനാല്‍ തനിക്കുണ്ടായ വൈകല്യങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ഒരു 19 വയസ്സുകാരന്‍ നേടിയത് ലോക റെക്കോര്‍ഡും ദേശീയ അവാര്‍ഡും യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റും. കരമന പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകന്‍ പ്രശാന്ത് ചന്ദ്രന്‍ (19) ആണ് കാഴ്ചയിലും കേള്‍വിയിലും സംസാരത്തിലുമുള്ള തന്റെ വൈകല്യങ്ങളെയും കാര്‍ഡിയോളജി, ന്യൂറോളജി സംബന്ധമായ അസുഖങ്ങളെ പിന്നിലാക്കി വിജയരഥത്തിലേറുന്നത്. സ്വന്തം മനശ്ശക്തിയും ഇച്ഛാശക്തിയുമാണ് പ്രശാന്തിന് പ്രചോദനം. അസാധാരണ ഓര്‍മ്മശക്തിയുടെ ഇദ്ദേഹത്തെ കമ്പ്യൂട്ടര്‍, സ്‌കാനര്‍, മെമ്മറി പ്രശാന്ത് എന്നീ പേരുകളിലാണ് പരിചയക്കാര്‍ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ 2 വര്‍ഷം മുമ്പാണ് പ്രശാന്ത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. എ.ഡി 1 മുതല്‍ 10 കോടി വര്‍ഷം വരെയുള്ള കലണ്ടര്‍ മനപ്പാഠമാക്കിയ പ്രശാന്ത് തീയതി, മാസം, വര്‍ഷം എന്നിവ പറഞ്ഞാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ആ ദിവസം ഏത് ദിവസമാണെന്നു കൃത്യമായി പറയും. അവധി ദിനങ്ങള്‍, അന്തരീക്ഷത്തിലെ താപനില എന്നിവയും പറയും ഞൊടിയിടയില്‍. വലതുകൈ ഉപയോഗിച്ച് കീബോര്‍ഡ് വായിച്ച് മാസ്മരിക സംഗീതം തീര്‍ക്കാനും അറിയാം ഈ പ്രതിഭയ്ക്ക്. 2016ലെ ഭിന്നശേഷി ദിനത്തില്‍ പ്രശാന്തിന് രാഷ്ട്രപതിയില്‍നിന്നു ക്രിയേറ്റീവ് അഡള്‍ട്ട് പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് അവാര്‍ഡ് ലഭിച്ചു.
ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യാ ബഹുക് ഓഫ് റെക്കോര്‍ഡ്, ഏഷ്യാ ബുക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ കെക്കോര്‍ഡ് ഫോറം ഫോര്‍ ഓഫ് ഫയിം അവാര്‍ഡ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം നാഷണല്‍ അവാര്‍ഡ്, ഇന്‍ക്രഡിബിള്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവ കൂടാതെ 150 ഓളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 5-ാം തിയതി ഹരിയാനയിലെ ഫരീദാബാദിലെ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഒരു ചടങ്ങില്‍ പ്രശാന്തിന് ഡോക്ടറേറ്റ് ലഭിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ഷൈലജ, പ്രൊഫ. രവീന്ദ്രനാഥ്, സുനില്‍കുമാര്‍ തുടങ്ങിയ നിരവധി പേരുടെ ആദരവ് ഈ ചെറുപ്പക്കാരനു ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനമായി മാറിക്കൊണ്ടിരിക്കുന്ന പ്രശാന്ത്ചന്ദ്രന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇവന്റിനുള്ള തയാറെടുപ്പിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  5 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  5 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  5 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  5 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  5 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  5 days ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

National
  •  5 days ago
No Image

കര്‍ണാടകയിലെ വോട്ട് മോഷണം: ഒരോ വോട്ട് നീക്കാനും നല്‍കിയത് 80 രൂപ; കണ്ടെത്തലുമായി എസ്.ഐ.ടി

National
  •  5 days ago
No Image

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

Saudi-arabia
  •  5 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  5 days ago