HOME
DETAILS

കടയിൽ തിരക്കാണ്, അല്പം താമസിക്കും; സിഗരറ്റ് നൽകാൻ വൈകിയതിന് കൊച്ചിയിൽ കൂൾബാർ ജീവനക്കാർക്ക് ക്രൂരമർദനം

  
March 10, 2026 | 4:47 AM

coolbar employees brutally beaten up in vyttila over delayed cigarettes

കൊച്ചി: വൈറ്റിലയിൽ സിഗരറ്റ് നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കൂൾബാർ ജീവനക്കാർക്ക് ക്രൂരമർദനം. വൈറ്റില-തമ്മനം റോഡിലുള്ള കൂൾബാറിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ, കാസർകോട് സ്വദേശിയായ നൗഫൽ (26), പാലക്കാട് സ്വദേശി റിൻഷാദ് (23) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. 

കടയിൽ തിരക്കുള്ള സമയത്താണ് രണ്ട് യുവാക്കൾ സിഗരറ്റ് ആവശ്യപ്പെട്ട് എത്തിയത്. അപ്പോൾ, ജ്യൂസ് അടിച്ചു കൊണ്ടിരുന്ന റിൻഷാദ്, തരിക്കാണെന്നും, അല്പം താമസമുണ്ടെന്ന് മറുപടി നൽകി. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാക്കൾ, തങ്ങൾ ഇവിടുത്തെ ലോക്കൽ ആളുകളാണെന്നും സിഗരറ്റ് ഇപ്പോൾ തന്നെ വേണമെന്നും പറഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട്, അവിടെനിന്ന് പോയ യുവാക്കൾ കുറച്ചുകഴിഞ്ഞ് മറ്റൊരാളെയും കൂട്ടി തിരിച്ചെത്തുകയും കടയ്ക്കുള്ളിൽ കയറി ജീവനക്കാരെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കടവന്ത്ര പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനായി കടയിലെയും പരിസരത്തെയും സിസിടിവി (CCTV) ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Coolbar employees brutally beaten up in Vyttila over delayed cigarettes. The dramatic incident took place at Coolbar on Vyttila-Thammanam road on Sunday afternoon. The injured in the incident were Noufal (26), a native of Kasaragod, and Rinshad (23), a native of Palakkad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളെ തല്ലുന്നത് അച്ചടക്കമല്ല, ക്രൂരത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  10 days ago
No Image

ശത്രുതയല്ല, ഇനി പ്രശംസ; ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയൻ ഭരണാധികാരിയെ പിന്തുണച്ച് ഉത്തരകൊറിയ

International
  •  10 days ago
No Image

ആസാദ് മൈതാനത്തെ പാനിപൂരി വിൽപനക്കാരൻ പയ്യനിൽ നിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ജയ്സ്വാൾ യുഗം; In-Depth Story

Cricket
  •  10 days ago
No Image

ദുബൈയിൽ ബിസിനസ് ലൈസൻസ് പുതുക്കുന്നവർക്ക് വൻ ഇളവുകൾ; ചെലവ് പകുതിയായി കുറഞ്ഞേക്കും

uae
  •  10 days ago
No Image

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും കൂട്ടിയിടിച്ചു; എന്‍ജിന് കേടുപാട്

National
  •  10 days ago
No Image

ഡ്രോൺ യുദ്ധമുറയിൽ വിപ്ലവം തീർത്ത് ഉക്രെയ്ൻ; ഗൾഫ് രാജ്യങ്ങളുമായി കൈകോർക്കുന്നു

uae
  •  10 days ago
No Image

'വെടിനിര്‍ത്തല്‍ യുദ്ധം അവസാനിച്ചതിന്റെ സൂചനയല്ല, ഞങ്ങളുടെ കൈകള്‍ ഇപ്പോഴും കാഞ്ചിയില്‍, കരാര്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി' ഇറാന്‍ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്

International
  •  10 days ago
No Image

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു; വിടവാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ സാന്നിധ്യം

latest
  •  10 days ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  10 days ago
No Image

വീട് പൂട്ടി യാത്ര പോവുകയാണോ? പേടി വേണ്ട, കാവലിന് കേരള പൊലിസ് ഒപ്പമുണ്ട്!

Kerala
  •  10 days ago