സ്ത്രീ സുരക്ഷയ്ക്കായി പൊതുവേദി രൂപീകരിക്കണം: ഷാനിമോള്‍ ഉസ്മാന്
കൊച്ചി: ദിനംപ്രതി വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതുവേദി രൂപീകരിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്.
പിഞ്ചു കുഞ്ഞുമുതല്‍ വയോധികവരെ ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണ മെന്നും ഷാനിമോള്‍ ഉസ്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊലിസിന്റെ യൂനിഫോം മാറ്റിയതുകൊണ്ടോ വണ്ടിയുടെ നിറം മാറ്റിയതുകൊണ്ടോ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളുടെ എണ്ണം കുറയുന്നില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ലാലി വിന്‍സന്റ് പറഞ്ഞു.
വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു ഇരുവരും.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി ജനറല്‍ സെക്രട്ടറിയായ വത്സല പ്രസന്നകുമാറും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."