HOME
DETAILS

സഊദിയുടെ 72 മണിക്കൂർ സമയം; ടിക്കറ്റ് കിട്ടാതെ യാത്രക്കാർ

  
backup
March 12 2020 | 12:03 PM

saudi-covid-issue-1234

 റിയാദ്: ഇന്ത്യയുൾപ്പെടെ 39 രാജ്യങ്ങളിലുള്ളവർക്ക് സഊദിയിലേക്ക് പൂർണ്ണ നിയന്ത്രണം കൊണ്ട് വരുന്നതിന്റെ ഭാഗമായി നൽകിയ 72 മണിക്കൂർ സമയം എന്നതിൽ സഊദിയിൽ നിന്നും ലീവിന് പോയവർ കടുത്ത ആശങ്കയിൽ. അടുത്തിടെപോയവർക്കും സഊദി പൗരന്മാർക്കും സഊദിയിലേക്ക് മടങ്ങാനായി മൂന്നു ദിവസം അനുവദിച്ചതാണ് ഏറെ ആശങ്കക്കിട നൽകുന്നത്. നിർദേശം പുറത്തു വന്നതോടെ സഊദിയിൽ നിന്നും ലിവിന് പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ടിക്കറ്റുകൾക്കായി നെട്ടോട്ടമോടുകയാണ്. ഈ സമയത്തിനകം തന്നെ എങ്ങനെയെങ്കിലും സഊദിയിലേക്ക് മടങ്ങാൻ പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികളും നിർദേശം നൽകിക്കഴിഞ്ഞു. അത് കഴിഞ്ഞാൽ പിന്നീട് വിലക്ക് എന്ന നീങ്ങുമെന്നതിൽ യാതൊരു നിശ്ചയമില്ലാത്തതിനാലും അനന്തമായി നീണ്ടു പോയാൽ പലരുടെയും വിസ കാലാവധി അവസാനിക്കുന്നതോടെ തിരികെ പ്രവേശനം സാധ്യമാകുമോയെന്നതും ആശങ്കക്കിട നൽകുന്നുണ്ട്.
        റിപ്പോർട്ട് പുറത്ത് വന്നതോടെ വിമാനക്കമ്പനി ഓഫീസുകളിലും ട്രാവല്‍ ഏജന്‍സികളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍നിന്നും സഊദിയിലേക്കുള്ള വിമാനങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് സീറ്റ് ലഭ്യമല്ല എന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ടിക്കറ്റ് എടുത്തവരും മടക്കയാത്രക്കുള്ള ടിക്കറ്റുകൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ടിക്കറ്റെടുത്തവരെ ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ ശരിയാകുമെന്നും അറിയിച്ച്‌ ട്രാവൽസുകൾ ഇവരെ തിരിച്ചയക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ റീ എന്‍ട്രി അവസാനിക്കുന്നവര്‍ക്കു മുൻഗണന നൽകിയാണ് ട്രാവൽസുകൾ ലഭ്യമാകുന്ന ടിക്കറ്റുകൾ നൽകുന്നത്.
       അതേസമയം, ടിക്കറ്റുകളുടെലഭ്യത കുറവാകുന്നതിനു പുറമെ ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്.
18000 രൂപയുണ്ടായിരുന്നത് 40,000 രൂപവരെ ആയിട്ടുണ്ട്.കേരളത്തിൽ നിന്നും ഇപ്പോൾ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി സഊദി എയർലൈൻസ്, നാസ് എയർ ലൈൻസ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവയാണ് സഊദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ നടത്തുന്നത്. നേരത്തെ യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ വഴി കണക്ഷൻ വിമാനങ്ങൾ ഉണ്ടായിരുന്നെകിലും ഈ രാജ്യങ്ങളിൽ നിന്നും സഊദിയിലേക്ക് നേരത്തെ തന്നെ വിലക്കേർപെപ്പടുത്തിയതിനാൽ സയോടൊയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് മാത്രമാണ് ആശ്രയം. അതേസമയം, മലയാളി പ്രവാസികൾ ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങി വിവിധ വിമാനത്താളങ്ങൾ വഴിയുള്ള കണക്ഷൻ ഫളൈറ്റുകൾക്കും ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ട്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  19 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  23 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  28 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  43 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago