രണ്ടുപേര്‍ക്കുകൂടി കേരളത്തില്‍ കൊവിഡ് : 4180 പേര് നിരീക്ഷണത്തില്‍, അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും
തിരുവനന്തപുരം: കേരളത്തില്‍ രണ്ടുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൃശൂര്‍ സ്വദേശി ഖത്തറില്‍ നിന്നും കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിന്നും എത്തിയവരാണ്. തൃശൂര്‍ സ്വദേശി ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലും കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് രോഗം സംശയിക്കുന്നുണ്ട്. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയതാണ്. ഇയാളുടെ പരിശോധാഫലം കാത്തിരിക്കുകയാണ്.
അതേ സമയം 900 പേരാണ് പുതുതായി കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. 4180 പേരില്‍ 3910 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്നു 65 പേര് വിവിധ ആശുപത്രിയിലെത്തിയിട്ടുണ്ട്.
കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യവകുപ്പ് പുതിയ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും മുഖ്യമന്ത്രിയും കെ.കെ ഷൈലജയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."