എന്‍ഡോസള്‍ഫാന്‍: സെക്രട്ടേറിയറ്റിന് മുന്നിലെ പട്ടിണിസമരത്തിന് ഐക്യദാര്‍ഢ്യം
കാസര്‍കോട്: എന്‍ഡോസള്‍ണ്ടഫണ്ടണ്ടണ്ടാണ്ടണ്ടണ്ടണ്ടണ്ടന്‍ ഇരകളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ നടത്തുന്ന പട്ടിണിസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട് പ്രകടനവും പൊതുയോഗവും നടത്തി. ഒപ്പുമരച്ചുവട്ടില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് സമാപിച്ചു.
സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളും അമ്മമാരും മെഴുകുതിരി തെളിയിച്ചു.
അഡ്വ. എ. ഗോവിന്ദന്‍ നായര്‍, അബ്ദുല്‍ഖാദര്‍ ചട്ടുംങ്കാല്‍, പി.എം സുബൈര്‍ പടുപ്പ്, മനീര്‍ കണ്ടാളം, വിജയലക്ഷ്മി, പ്രഭാകരന്‍, തോമസ് രാജപുരം, അജയകുമാര്‍, ശോഭന, പ്രേമചന്ദ്രന്‍ ചോമ്പാല, ചന്ദ്രാവതി പള്ളിക്കര സംസാരിച്ചു. പ്രകടനത്തിനു ഗോവിന്ദന്‍ കയ്യൂര്‍, കൃഷ്ണന്‍ പുല്ലൂര്‍, കെ.സി രാജന്‍, നളിനി, മോഹനന്‍ മാങ്ങാട്, ശിവകുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."